ഇസ്ലാമാബാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ജീവൻ രക്ഷിക്കണമെന്ന അേപക്ഷയുമായി കാൻസർ ബാധിതയായ പാക് യുവതി. ചികിത്സക്കായുള്ള മെഡിക്കൽ വിസ ഇന്ത്യൻ എംബസി നിഷേധിച്ചതിനെ തുടർന്നാണ് ട്വിറ്ററിൽ സുഷമയെ ടാഗ്ചെയ്ത് ഇവർ അപേക്ഷ അറിയിച്ചത്.
വായിൽ വളരുന്ന ‘അമെേലാബ്ലാസ്റ്റോമ’ എന്ന ട്യൂമറിനാണ് 25കാരിയായ ഫൈസ തൻവീർ ഇന്ത്യയിൽ ചികിത്സ തേടാൻ ആഗ്രഹിക്കുന്നത്. പിന്നീട് ഗുരുതരാവസ്ഥയിലാകാവുന്ന ഇൗ മുഴക്ക് യു.പിയിലെ ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെൻറൽ കോളജിൽ ചികിത്സ ഉറപ്പാക്കിയിരുന്നു. 20 ദിവസെത്ത മെഡിക്കൽ വിസയിൽ ഇന്ത്യയിെലത്തിയാൽ ശസ്ത്രക്രിയ നടത്താെമന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്തു ലക്ഷം രൂപ ആശുപത്രിയിൽ അടക്കുകയും ചെയ്തു.
എന്നാൽ, ഇതിനായി നൽകിയ അപേക്ഷ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി നിരസിക്കുകയായിരുന്നു. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചതെന്ന് ഫൈസയുടെ മാതാവ് പർവീൻ അക്തർ പറയുന്നു. ഇതേതുടർന്ന് സോഷ്യൽ മീഡിയ വഴി ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിലേക്ക് തെൻറ വിഷയം കൊണ്ടുവരാൻ ഫൈസ നിർബന്ധിതയായി. കഴിഞ്ഞ ദിവസങ്ങളിൽ സുഷമ സ്വരാജ് ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി ട്വീറ്റുകൾ ആണ് ഫൈസ ചെയ്തത്. തെൻറ ട്യൂമർ ദൃശ്യമാവുംവിധത്തിൽ ഫോേട്ടായും വിഡിയോയും അടക്കമായിരുന്നു ഇത്. ‘മാഡം, ദയവു ചെയ്ത് എെൻറ ജീവൻ രക്ഷിക്കണം’ എന്നായിരുന്നു അതിൽ ഒന്ന്.
ജിന്ന ആശുപത്രിയിൽ കീമോതെറപ്പി ചെയ്യാമെന്ന് അറിയിച്ചതായിരുന്നു. എന്നാൽ, മുഴ വായിലായതിനാൽ കണ്ണിെനയും ചെവിയെയും കീമോതെറപ്പി ബാധിക്കാൻ ഇടയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതിനാലാണ് ഇന്ത്യയിൽ വിദഗ്ധ ചികിത്സ തേടാൻ തീരുമാനിച്ചതെന്ന് ഫൈസയുടെ മാതാവ് പറഞ്ഞു. അമേരിക്ക, സിംഗപ്പുർ എന്നിവിടങ്ങളിലേതിനേക്കാൾ കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുമെന്നതാണ് ഇന്ത്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. ചികിത്സക്കായി ഫൈസയുടെ സുഹൃത്തുക്കൾ സ്വരുക്കൂട്ടിയ തുകയിൽനിന്നാണ് പത്തു ലക്ഷം രൂപ ഇന്ദ്രപ്രസ്ഥ ഡെൻറൽ കോളജിൽ അടച്ചത്.
പാകിസ്താനിൽനിന്നുള്ള കുട്ടിയുടെ ഹൃദയസംബന്ധമായ അടിയന്തര ചികിത്സക്കായി കഴിഞ്ഞ മാസം ഇന്ത്യ വിസ അനുവദിച്ചിരുന്നു. അതുപോെല അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ഫൈസയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.