പാകിസ്​താനിൽ നിരോധിത സംഘടനകൾ ഫേസ്​ബുക്കിൽ സജീവം

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ നിരോധിക്കപ്പെട്ട സംഘടനകൾ ഫേസ്​ബുക്ക്​ വഴി പരസ്യപ്രവർത്തനം നടത്തുന്നതായി മാധ്യമ റിപ്പോർട്ട്​. വില​േക്കർപ്പെടുത്തിയ 64 സംഘടനകളിൽ 41 എണ്ണം ഫേസ്​ബുക്കിലൂടെ പ്രവർത്തിക്കുന്നതായി ​േഡാൺ പത്രമാണ്​ വിവരം പുറത്തുവിട്ടത്​. പാകിസ്​താനി താലിബാൻ, ലശ്​​കറെ ജാങ്​വി എന്നിവ ഇതിലുൾപ്പെടും. പരസ്പര ബന്ധിതമായ സംഘടനകളുടെ ഒാൺലൈൻ ശൃംഖലയിൽ വിവിധ നിരോധിത സംഘങ്ങളും പാകിസ്​താൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളും ബലൂചിസ്​താൻ, സിന്ധ്​ പ്രവിശ്യകളിലെ വിഘടനവാദികളുമുണ്ട്​. പേജുകളും ഗ്രൂപ്പുകളും വ്യക്​തിഗത അക്കൗണ്ടുകളുമായാണ്​ വിലക്കേർപ്പെടുത്തിയ സംഘടനകൾ ഫേസ്​ബുക്കിൽ പ്രവർത്തിക്കുന്നത്​. 

ഇവരുടെ നയങ്ങൾക്ക്​ ജനങ്ങൾക്കിടയിൽനിന്ന്​ പിന്തുണ ലഭിക്കുന്നതായി സംഘടനകളുമായി ബന്ധമുള്ള ഫേസ്​ബുക്ക്​​​ യൂസർ പ്രൊ​ൈഫലുകൾ പരിശോധിച്ചപ്പോൾ വ്യക്​തമായിട്ടുണ്ട്​. ​ആയുധ ഉപയോഗത്തെയും പരിശീലനത്തെയും സംബന്ധിച്ച സംഘടനയുടെ പേജുകൾക്ക്​ ചിലർ പരസ്യമായി ലൈക്കും ചെയ്​തിട്ടുണ്ട്​. ചില ഫേസ്​ബുക്ക്​ പേജുകൾ ഭീകരസംഘടനകളുടെ ഒൗദ്യോഗിക അക്കൗണ്ട്​ എന്ന നിലയിലും മറ്റുചിലത്​ സംഘടനകളുടെ പ്രത്യയശാസ്​ത്രം പിന്തുടരുന്നവർ നടത്തുന്നത്​ എന്ന തരത്തിലുമാണ്​ പ്രവർത്തിക്കുന്നതെന്ന്​ പത്രം പറഞ്ഞു. ഉർദു, സിന്ധി, ബലൂചി ഭാഷകളിൽ വിവരങ്ങൾ കൈമാറുന്ന ഗ്രൂപ്പുകൾ പ്രദേശവാസികളെയും പ്രത്യേക ജനതയെയും ലക്ഷ്യംവെച്ചുള്ളതാണ്​. വി​ലക്കേർപ്പെടുത്തിയ സംഘടനകൾ അവരു​െട ഫേസ്​ബുക്ക്​ അക്കൗണ്ടുകളിൽ പാകിസ്​താനെ​ കുറ്റപ്പെടുത്തിയാണ്​ വിവരങ്ങൾ കൈമാറുന്നത്​. എന്നാൽ, കശ്​മീർ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവ ഇന്ത്യയെയാണ്​ കുറ്റപ്പെടുത്തുന്നത്​

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.