പാകിസ്​താൻ വിമാനത്താവളങ്ങൾ അടച്ചു; വ്യോമഗതാഗതം പൂർണമായും നിർത്തിവെച്ചു

ഇസ്​ലമാബാദ്​: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-പാക്​ വ്യോമമേഖലയിലൂടെയുള്ള എല്ലാ അന് താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. പാകിസ്താൻ പെഷവാറിലെ ബച്ചാ ഖാൻ എയർപോട്ട്​, ലാഹോര്‍, മു ള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങൾ അടച്ചിട്ടു. ഈ വിമാനത്താവളങ്ങളില്‍ നിന്നുള് ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചതായാണ്​ റിപ്പോർട്ട്​.

പാക്​- ഇന്ത്യ അതിർത്തി മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും സംഘര്‍ഷ മേഖലകളിലേയും സമീപ പ്രദേശങ്ങളിലേയും വിമാനത്താവളങ്ങള്‍ നേരത്തെ അടച്ചിരുന്നു. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ അനിശ്ചിതകാലത്തേക്ക്​ നിര്‍ത്തിവെച്ചത്​.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ഇന്ത്യ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയതിന്​ പിറകെ പാക്​ ജെറ്റ്​ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിച്ചിരുന്നു.

Tags:    
News Summary - Pakistan Shut Airports : Cancelled all air services - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.