ലാഹോർ: യു.എസിെൻറ ദല്ലാളായി മാറുന്നതിനു പകരം പാകിസ്താൻ ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് മുൻ വിദേശകാര്യമന്ത്രി ഹിന റബ്ബാ നി ഖർ ആവശ്യപ്പെട്ടു. സമ്പൂർണ നയതന്ത്ര രാഷ്ട്രമായാണ് പാകിസ്താൻ സ്വയം കണക്കാക്കു ന്നത്. എന്നാൽ, അത് അതിശയോക്തി നിറഞ്ഞതാണെന്നും പാകിസ്താനിലെ ഫെസ്റ്റിവലിൽ സംബന്ധിക്കവെ ഹിന അഭിപ്രായപ്പെട്ടു.
ഇരുകൈകളിലും യാചനാ പാത്രവുമായി നിൽക്കുന്ന പാകിസ്താന് മറ്റ് രാജ്യങ്ങളുടെ ആദരവ് പിടിച്ചുപറ്റാൻ കഴിയില്ല. യു.എസിനെ ഒഴിവാക്കി അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായാണ് പാകിസ്താൻ ബന്ധം സ്ഥാപിക്കേണ്ടത്. യു.എസിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. എല്ലാവരും വിശ്വസിക്കുന്നതുപോലെ നമ്മുടെ സമ്പദ്വ്യവസ്ഥ അവരുടെ സഹായത്തെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. യു.എസിൽ അമിത പ്രതീക്ഷ അരുതെന്നും ഹിന പറഞ്ഞു.
പാകിസ്താൻ ൈചനയെയാണ് മാതൃകയാക്കുന്നതെന്ന പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അവകാശവാദത്തെയും അവർ ഖണ്ഡിച്ചു. ചൈന അവരുടെ ജനങ്ങളെ ദാരിദ്യ്രത്തിൽ നിന്ന് മുക്തരാക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ ചെയ്യുന്നത് അതിനെതിരും -അവർ കൂട്ടിച്ചേർത്തു. പാകിസ്താനിലെ ആദ്യ വനിത വിദേശകാര്യ മന്ത്രിയാണ് ഹിന റബ്ബാനി. 2011 മുതൽ 2013 വരെയാണ് അവർ ആ പദവിയിലിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.