ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകള്‍ പാകി സ്താന് തള്ളിക്കളഞ്ഞു. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന് നും അവിടെ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യക്ക് അനുമതി നല്‍കാമെന്നുമാണ് പാകിസ്താെൻറ മറുപടി.
ഇന്ത്യ നല്കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്തെങ്കിലും അവരുടെ ഭീകരവാദ ബന്ധത്തിന് തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പാകിസ്താന് പറയുന്നു. പുതിയ തെളിവുകള്‍ ഇന്ത്യ നല്കുകയാണെങ്കില് അന്വേഷണവുമായി സഹകരിക്കാമെന്നും പറയുന്നു. കഴിഞ്ഞദിവസമാണ് പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണര്‍ക്ക് പാക് വിദേശകാര്യ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്.
തെളിവുകള്‍ നല്കിയാല് അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ ഇന്ത്യ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.