സമാധാന ചർച്ച: ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്‌ട്യം നിറഞ്ഞത് -ഇംറാൻ ഖാൻ

ന്യൂഡൽഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ​നി​ന്ന്​ പി​ന്മാ​റി ഇ​ന്ത്യയുടെ നിലപാടിൽ പ്രതികരണവുമായി ​പാ​കി​സ്​​താ​ൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള തന്‍റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി ധാര്‍ഷ്‌ട്യം നിറഞ്ഞതെന്ന് ഇംറാൻ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രതികരണം നിരാശപ്പെടുത്തുന്നു. വിശാല കാഴ്ചപ്പാടില്ലാത്ത എത്രയോ ചെറിയ മനുഷ്യർ വലിയ പദവികൾ വഹിക്കുന്നത് തന്‍റെ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്നും മോദിയെ പേരെടുത്തു പറയാതെ ഇംറാൻ ഖാൻ പറഞ്ഞു.

ജ​മ്മു-​ക​ശ്​​മീ​രി​ൽ ഭീകരർ മൂ​ന്ന്​ പൊ​ലീ​സു​കാ​രെ ത​ട്ടി​ക്കൊ​ണ്ടു ​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കാ​നി​രു​ന്ന ഇ​ന്ത്യ-​പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ​ നി​ന്ന്​ ഇ​ന്ത്യ പി​ന്മാ​റിയിരുന്നു. തീ​വ്ര​വാ​ദി​യാ​യ ബു​ർ​ഹാ​ൻ വാ​നി​യു​ടെ ത​പാ​ൽ സ്​​റ്റാ​മ്പ്​ പാ​കി​സ്​​താ​ൻ പു​റ​ത്തി​റ​ക്കി​യ​തും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചു.

പാ​ക്​ പി​ന്തു​ണ​യോ​ടെ​യു​ള്ള കൊ​ല​യെ നി​ഷ്​​ഠു​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ര​വീ​ഷ്​ കു​മാ​ർ, ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭാ​ഷ​ണം അ​ർ​ഥ​ശൂ​ന്യ​മാ​ണെ​ന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളും പാ​കി​സ്​​താ​നി​ലെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രിയുടെ യ​ഥാ​ർ​ഥ മു​ഖ​വും അ​വ​രു​ടെ അ​ജ​ണ്ട​യും ലോ​ക​ത്തി​നു​ മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

തീ​വ്ര​വാ​ദി​യെ മ​ഹ​ത്ത്വ​വ​ത്​​ക​രി​ച്ച്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്​ പാ​കി​സ്​​താ​ൻ അ​നു​ര​ഞ്​​ജ​ന​ത്തി​​​​​​െൻറ വ​ഴി​ക്കി​ല്ലെ​ന്ന​തി​​ന്‍റെ തെ​ളി​വാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Pakistan Prime Minister Imran Khan reacts to India calling off the meeting between the Foreign Ministers -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.