ഇസ്ലാമാബാദ്: പരിചയസമ്പന്നർക്ക് പ്രാമുഖ്യംനൽകി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ 21അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കുമെന്നാണ് കരുതുന്നത്. 16പേർ മന്ത്രിമാരായും മറ്റുള്ളവർ മന്ത്രിപദവിയുള്ള ഉപദേശകരായുമാണ് സത്യപ്രതിജ്ഞ ചെയ്യുക.
പാകിസ്താൻ തഹ്രീകെ ഇൻസാഫ് വക്താവ് ഫവാദ് ചൗധരിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്. മന്ത്രിസഭയിലെ 12പേരും പർവേസ് മുശർറഫിെൻറ പട്ടാളഭരണകൂടത്തിൽ ഉന്നതപദവികൾ വഹിച്ചവരാണ്. മുശർറഫ് സർക്കാറിൽ റെയിൽവേമന്ത്രിയായിരുന്ന ശൈഖ് റാശിദ് ആണ് ഇതിൽ പ്രമുഖൻ. ഇംറാൻ സർക്കാറിലും അതേപദവിയാണ് ശൈഖ് റാശിദ് കൈകാര്യംചെയ്യുക.
ശാഹ് മഹ്മൂദ് ഖുറൈശി (വിദേശകാര്യം), പർവേസ് ഖട്ടക് (പ്രതിരോധം), അസദ് ഉമർ (ധനകാര്യം) എന്നിവർക്കാണ് പ്രധാനചുമതലകൾ. 2008-11 കാലയളവിൽ പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയുടെ യൂസുഫ് റസാ ഗീലാനി നേതൃത്വം നൽകിയ സർക്കാറിലും വിദേശകാര്യ ചുമതല വഹിച്ചയാളാണ് ശാഹ് മഹ്മൂദ്. ശിറീൻ മസാരി, സുബൈദ ജലാൽ, ഫഹ്മിദ മിർസ എന്നിവരാണ് മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യങ്ങൾ.
ഉസ്മാൻ ബുസ്ദാർ പഞ്ചാബ് മുഖ്യമന്ത്രി
ലാഹോർ: പാകിസ്താെൻറ തന്ത്രപ്രധാന പ്രവിശ്യയായ പഞ്ചാബ് ഇനി പാകിസ്താൻ തഹ്രീകെ ഇൻസാഫ്(പി.ടി.െഎ) പാർട്ടി ഭരിക്കും. 10 വർഷത്തെ പാകിസ്താൻ മുസ്ലിംലീഗ്-നവാസ്(പി.എം.എൽ-എൻ) ഭരണത്തിന് വിരാമമിട്ടാണ് പി.ടി.െഎ ചുമതല ഏറ്റെടുക്കുന്നത്.
പി.ടി.െഎയുടെ ഉസ്മാൻ ബുസ്ദാർ ആണ് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി. പി.എം.എൽ-എൻ പാർട്ടി സ്ഥാനാർഥിയായ ഹംസ ശഹബാസായിരുന്നു എതിരാളി. മുൻ മുഖ്യമന്ത്രി ശഹബാസ് ശരീഫിെൻറ മകനാണ് ഹംസ. ശഹബാസിെൻറ മന്ത്രിസഭയിൽ അംഗമായിരുന്നു ബുസ്ദാറും. ബുസ്ദാറിന് 186ഉം ശഹബാസിന് 159ഉം വോട്ടുകളാണ് ലഭിച്ചത്. പഞ്ചാബ് പ്രവിശ്യ അസംബ്ലിയിൽ 179 സീറ്റുകളുമായി പി.ടി.െഎക്കാണ് ഭൂരിപക്ഷം. പി.എം.എല്ലിന് 164 സീറ്റുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.