Posted On
date_range Updated On
date_range പാകിസ്താനിൽ ഷഹബാസ് ശരീഫിനെതിരെ കുറ്റം ചുമത്തി
ലാഹോർ: 1,400 കോടിയുടെ ആഷിയാന ഇഖ്ബാൽ ഹൗസിങ് പദ്ധതിയിൽ അഴിമതി ആരോപിക്കപ്പെട്ട പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫിനെതിരെ കോടതി കുറ്റം ചുമത്തി. പാക് മുസ്ലിം ലീഗ്-( എൻ) പ്രസിഡൻറും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ സഹോദരനുമായ ഷഹബാസിനൊപ്പം മറ്റു ഒമ്പതു പേർക്കെതിതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയുടെ ഭരണാധികാരിയായിരിക്കെ ഹൗസിങ് പദ്ധതിയുടെ കരാർ വ്യക്തിതാൽപര്യങ്ങളോടെ ഒരു കമ്പനിക്ക് നൽകിയെന്ന കേസിൽ ഷഹബാസിനെ കഴിഞ്ഞ ഒക്ടോബർ അഞ്ചിന് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.