ഇസ്ലാമാബാദ്: പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പി.എം.എൽ-എൻ പാർട്ടിക്ക് ഉപതെരഞ്ഞെടുപ്പിൽ ആശ്വാസ ജയം. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 11 ഇടങ്ങളിൽ നാലെണ്ണം വീതം ശരീഫിെൻറ പാർട്ടിയും ഇംറാൻ ഖാെൻറ പി.ടി.െഎയും നേടി.
നേരേത്ത ഇംറാൻ ഖാൻ വിജയിച്ച രണ്ടു സീറ്റുകൾ തിരിച്ചുപിടിക്കാനായതാണ് പി.എം.എൽ-എന്നിെൻറ നേട്ടം. ഇംറാൻ ഖാൻ ഒഴിഞ്ഞ ലാഹോറിലെ മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസിയും ബന്നുവിൽ സാഹിദ് അക്രം ദുർറാനിയുമാണ് വിജയിച്ചത്. രണ്ടു സീറ്റുകൾ പി.എം.എൽ-ക്യൂവും ഒരു സീറ്റ് എം.എം.എയും നേടി.
തെരഞ്ഞെടുപ്പ് നടന്ന 24 പ്രവിശ്യാ സീറ്റുകളിൽ നവാസ് ശരീഫിെൻറ പാർട്ടി 11 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ഇംറാൻ ഖാെൻറ പാർട്ടി ഏഴിടത്ത് ഒതുങ്ങി. തെരഞ്ഞെടുപ്പ് ഫലം ദേശീയ-പ്രവിശ്യാ ഭരണത്തെ ബാധിക്കില്ല. എന്നാൽ, അധികാരത്തിലേറി ഏറെ വൈകുംമുമ്പ് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇംറാൻ ഖാന് രാഷ്ട്രീയമായി പരിക്കേൽപിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.