ഇസ്ലാമാബാദ്: പാകിസ്താനിൽ അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിവെച്ചതോടെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശാഹിദ് ഖാഖാൻ അബ്ബാസി നാമനിർദേശപത്രിക സമർപ്പിച്ചു. പാർലമെൻറ് സെക്രട്ടറി ജാവേദ് റഫീഖിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പാർലമെൻറിൽ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്)പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ഇദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും. 2013ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 342ൽ 188 സീറ്റുകൾ പി.എം.എൽ(എൻ) നേടിയിരുന്നു.
മുൻ പെട്രോളിയം മന്ത്രിയായിരുന്ന ശാഹിദ്, നവാസിെൻറ വിശ്വസ്തനാണ്. നവാസിെൻറ നയങ്ങൾതന്നെ തുടരുെമന്ന് പത്രികസമർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നവാസിെൻറ സഹോദരൻ പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ശാഹിദ് അധികാരമൊഴിയണമെന്നാണ് വ്യവസ്ഥ.
അതേസമയം,ഇടക്കാലപ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ പ്രതിപക്ഷപാർട്ടികൾക്ക് സമവായത്തിലെത്താനായില്ല. തുടർന്ന് വിവിധപാർട്ടികളെ പ്രതിനിധീകരിച്ച് ഒന്നിലധികം സ്ഥാനാർഥികൾ പത്രിക നൽകി. ശഹബാസ് ശരീഫ് പ്രധാനമന്ത്രിയാകുന്ന പക്ഷം അദ്ദേഹത്തിെൻറ മകൻ ഹംസ ശഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനം നവാസ് ശരീഫിേൻറതായിരിക്കും. ഇപ്പോൾ പഞ്ചാബ് ഉപമുഖ്യമന്ത്രിയാണ് ഹംസ.
അടുത്തവർഷം പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് പ്രവിശ്യ കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടിക്കുമുഖ്യെമന്ന് പി.എം.എൽ-എൻ അറിയിച്ചു.
ശാഹിദും അഴിമതിക്കുരുക്കിൽ
ഇസ്ലാമാബാദ്: പാകിസ്താനിൽ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച ശാഹിദ് ഖാഖാൻ അബ്ബാസിയും അഴിമതിക്കുരുക്കിൽ. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണം നടത്തുന്ന 22,000 കോടിയുടെ സാമ്പത്തികതിരിമറി കേസിലാണ് ശാഹിദിനെ പ്രതിചേർത്തിട്ടുള്ളത്. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ക്രമക്കേടുനടന്നെന്നാണ് ആരോപണം. 2015 ജൂലൈ 29നാണ് അന്വേഷണം തുടങ്ങിയത്. ആസൂത്രണ കമീഷൻ മുൻ അംഗവും ഉൗർജരംഗത്തെ വിദഗ്ധനുമായ ശാഹിദ് സത്താർ നൽകിയ പരാതിയിലാണ് അന്വേഷണം. അധികാരം ദുർവിനിയോഗം ചെയ്തതുവഴി ശാഹിദ് സർക്കാർ ഖജനാവിന് 22,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.