തീവ്രവാദത്തി​െൻറ ഡി.എൻ.എ പാകിസ്​താനിൽ വേരുകളാഴ്​ത്തിയെന്ന്​​ ഇന്ത്യ

പാരീസ്​: തീവ്രവാദത്തി​​െൻറ ഡി.എൻ.എ പാകിസ്​താനിൽ ആഴത്തിൽ വേരുകളാഴ്​ത്തിരിക്കുകയാണെന്ന്​ ഇന്ത്യ. പാരീസിൽ നടക് കുന്ന യുനെസ്​കോ ജനറൽ സമ്മേളനത്തിലാണ്​ ഇന്ത്യയുടെ വിമർശനം. കടക്കെണിയിലായ സമ്പദ്​വ്യവസ്ഥ, യാഥാസ്ഥിതക സമൂഹം, ത ീവ്രവാദം എന്നിവ പാകിസ്​താനെ പരാജിത രാഷ്​ട്രമാക്കി മാറ്റുകയാണെന്ന്​ ഇന്ത്യ വിമർശിച്ചു.

യുനെസ്​കോയുടെ യോഗത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാളാണ്​ പാകിസ്​താനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്​​. പാകിസ്​താൻ എല്ലായിപ്പോഴും ഇന്ത്യക്കെതിരെ വിഷം വമിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

തീവ്രവാദത്തെ പിന്തുണക്കുന്നത്​ കൊണ്ടാണ്​ ഉസാമ ബിൻലാദൻ പാക്​ മുൻ പ്രസിഡൻറ്​ പർവേസ്​ മുശറഫിന്​ നായകനാവുന്നത്​. യു.എൻ പൊതുസഭയിൽ പോലും യുദ്ധഭീഷണി ഉയർത്തുകയാണ് പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ ചെയ്യുന്നതെന്നും ഇന്ത്യ വിമർശിച്ചു.

Tags:    
News Summary - Pakistan Has "DNA Of Terrorism"-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.