ഇംറാൻ സർക്കാർ പാക് സൈന്യത്തിന്‍റെ സഹായി മാത്രം -നദീം നുസ്റത്ത്

ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിന്‍റെ സഹായി മാത്രമാണ് ഇംറാൻ ഖാൻ സർക്കാറെന്ന് വോയ്സ് ഒാഫ് കറാച്ചി ചെയർമാൻ നദീം നുസ്റത്ത്. ഇംറാൻ ഖാൻ ദുർബലനായ നേതാവാണ്. നയങ്ങൾ മാത്രമായിരിക്കും പ്രധാനമന്ത്രി രൂപീകരിക്കുക. എന്നാൽ, നയങ്ങൾ നടപ്പാക്കുന്നത് സൈന്യമായിരിക്കുമെന്നും നദീം നുസ്റത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

രൂപീകരണ നാൾ മുതൽ പാകിസ്താൻ ഒരു സൈനിക രാഷ്ട്രമായിരുന്നു. ഇംറാൻ വിദേശനയങ്ങൾ രൂപീകരിച്ചാലും എങ്ങനെ അദ്ദേഹം ഈ നയങ്ങൾ നടപ്പാക്കുമെന്നതാണ് ഉയരുന്ന വലിയ ചോദ്യം. അഫ്ഗാനിസ്താനെ ഇന്ത്യ സഹായിക്കുന്നതായി പാകിസ്താൻ കണ്ടെത്തിയിട്ടുണ്ട്. പാകിസ്താൻ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പാക് സർക്കാർ ചെയ്യേണ്ടതെന്നും നദീം നുസ്റത്ത് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Pakistan government a military stooge says Nadeem Nusrat -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.