???? ????????????? ?????? ???

തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പാ​കി​സ്​​താ​ന്​ നാലുമാസം സ​മ​യം

ഇ​സ്​​ലാ​മാ​ബാ​ദ്​: തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പാ​കി​സ്​​താ​ന്​ 2020 ഫെ​ബ്രു​വ​രി വ​ര െ സ​മ​യം ന​ൽ​കി അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്‌​മ​യാ​യ എ​ഫ്.​എ.​ടി.​എഫ്. അല്ലാത്തപക്ഷം അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ പാകിസ്താനുമായുള്ള വ്യാപാരബന്ധങ്ങളിലും ഇടപാടുകളിലും പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്ന് എഫ്.എ.ടി.എഫ് വ്യക്തമാക്കി.

2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി.

നിലവില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്​ ഇ​ല്ലാ​താ​ക്കാ​നു​ള്ള എ​ഫ്.​എ.​ടി.​എ​ഫ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും പാ​കി​സ്​​താ​ൻ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന​ത്​ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യോ ല​ശ്​​ക​റെ ത്വയ്യിബ നേതാവ്​ ഹാ​ഫി​ദ്​ സ​ഈദി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ചെ​യ്​​തി​ട്ടി​​ല്ലെ​ന്നാ​ണ്​ ആ​രോ​പ​ണം.

27 നി​ർ​ദേ​ശ​ങ്ങ​ളി​ൽ ആ​റെ​ണ്ണം മാ​ത്ര​മാ​ണ്​ പാ​കി​സ്​​താ​ൻ ന​ട​പ്പാ​ക്കി​യ​തെ​ന്നും സം​ഘ​ട​ന നി​രീ​ക്ഷി​ച്ചി​രു​ന്നു.

Full View
Tags:    
News Summary - Pakistan Given February Deadline To Act By Terror Funding Watchdog FATF-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.