വ്യോമഗതാഗത വിലക്ക് ഏപ്രിൽ 21 വരെ നീട്ടി പാകിസ്താൻ

ഇസ്​ലാമാബാദ്: കോവിഡ് വ്യാപാനത്തിന്‍റെ പശ്ചാത്തലത്തിൽ വ്യോമ ഗതാഗതത്തിനുള്ള താൽകാലിക വിലക്ക് പാകിസ്താൻ നീട് ടി. ഏപ്രിൽ 21 വരെയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് നീട്ടിയത്.

ആഭ്യന്തര, രാജ്യാന്തര സർവീസുകൾ കൂടാതെ ചാർട്ടേർഡ്, സ്വകാര്യ വിമാന സർവീസുകൾക്കും വിലക്ക് ബാധകമാണ്. ചെറിയ വിമാനങ്ങൾക്ക് അനുമതിയോടെ സർവീസ് അനുവദിക്കുന്നതാണ്.

മാർച്ചിൽ കോവിഡ് വൈറസ് ബാധയെ തുടർന്ന് 1,681 വിമാനങ്ങൾക്കാണ് ആഭ്യന്തര, രാജ്യാന്തര സർവീസ് നടത്തുന്നതിൽ താൽകാലിക വിലക്ക് പാക് അധികൃതർ ഏർപ്പെടുത്തിയത്.

പാകിസ്താനിൽ ഇതുവരെ 4,474 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 65 പേർ മരിച്ചു.

Tags:    
News Summary - Pakistan extends ban of all flight operations till April 21 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.