യു.എസ്​ നയതന്ത്രജ്ഞൻ രാജ്യം വിടുന്നതിന്​ പാക്​ വിലക്ക്​

പെഷവാർ: യു.എസ്​ നയ​തന്ത്രജ്ഞൻ​​ രാജ്യം വിടുന്നതിന്​ പാകിസ്​താൻ വിലക്കേർപ്പെടുത്തി. ഇസ്​ലാമാബാദിലെ റോഡപകടത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായ ജോസഫ്​ ഇമാനുവൽ ഹാളിനാണ്​​ പാക്​ സർക്കാർ യാത്ര വിലക്ക് ഏർപ്പെടുത്തി​. നയതന്ത്രജ്ഞനെ യു.എസിലേക്ക്​ തിരികെ കൊണ്ടുവരാനായി പാകിസ്​താനിലെത്തിയ വിമാനം ഇയാളി​ല്ലാതെ അമേരിക്കക്ക്​ തിരിച്ച്​ പോയെന്നും പാക്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

യു.എസ്​ നയ​ന്ത്രജഞ​​​​െൻറ വാഹനം മോ​േട്ടാർ ബൈക്കിൽ ഇടിക്കുകയും അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. ഇതിന്​ തുടർന്ന്​ കൊല്ലപ്പെട്ട യുവാവി​​​​െൻറ പിതാവ്​ കോടതിയെ സമീപിക്കുകയും യു.എസ്​ നയതന്ത്രജ്ഞനെതിരായ വിധി സ്വന്തമാക്കുകയും ചെയ്​തിരുന്നു.

നയ​തന്ത്രജ്ഞർക്ക്​ സമ്പൂർണ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന്​ ഇസ്​ലാമാബാദ്​ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാകിസ്​താൻ യു.എസ്​ നയ​​തന്ത്രജ്ഞരുടെ യാത്ര തടഞ്ഞത്​. നേരത്തെ അമേരിക്കയും പാകിസ്​താൻ നയതന്ത്രജ്ഞർക്കെതിരെ തിരിഞ്ഞിരുന്നു.

Tags:    
News Summary - Pakistan bars US diplomat from leaving country-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.