ഇസ്ലാമാബാദ്: മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ച് സൈനിക രഹസ്യകോടതികൾ പുനഃസ്ഥാപിക്കാനുള്ള ബിൽ പാക് പാർലമെൻറിലെ അധോസഭ പാസാക്കി. 2015ലാണ് ആദ്യമായി പാകിസ്താനിൽ ഭീകരരുടെ വിചാരണക്കായി സൈനികകോടതികൾ സ്ഥാപിച്ചത്.
താലിബാൻ സൈനിക സ്കൂൾ ആക്രമിച്ച് വിദ്യാർഥികളടക്കം 134 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നായിരുന്നു അത്. സിവിലിയന്മാർക്കെതിരെയും കോടതികൾ തീവ്രവാദക്കുറ്റം ചുമത്തുന്നതായി ആരോപണമുയർന്നിരുന്നു. ഇൗ കോടതികളുടെ കാലാവധി 2017 ജനുവരി ഏഴിന് അവസാനിച്ചു. സെനറ്റിലും ബിൽ പാസായാൽ പ്രസിഡൻറിെൻറ അംഗീകാരത്തിന് സമർപ്പിക്കും. സൈനികകോടതികൾ പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാർലമെൻറിൽ അവതരിപ്പിച്ച പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. മാസങ്ങൾക്കുശേഷം ഇൗ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ധാരണയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.