കശ്മീർ ഊന്നിയുള്ള ചർച്ചക്ക് പാകിസ്താൻ തയാർ -ശെരീഫ്

ഇസ്‍ലാമാബാദ്: കശ്മീർ വിഷയത്തിൽ ഊന്നി ഇന്ത്യയുമായി ചർച്ചകൾക്ക് പാകിസ്താൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്. മേഖലയിലെ പ്രശ്നങ്ങൾക്ക് മുഖ്യ കാരണം കശ്മീർ വിഷയമാണ്. നിലവിലുള്ള പ്രശ്നങ്ങളിൽ പാകിസ്താൻ നിരവധി തവണ ഇന്ത്യയെ ചർച്ചക്ക് ക്ഷണിച്ചതാണ്. എന്നാൽ. ഇന്ത്യ സഹകരിക്കുന്നില്ലെന്നും ശെരീഫ് ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഗൗരവമായി ഇടപെടണം. സമാധാനപരമായി കശ്മീർ പ്രശ്നം പരിഹരിക്കാനാണ് പാകിസ്താന് താൽപര്യമെന്നും ശെരീഫ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണവും നവാസ് ശെരീഫ് തള്ളി. സംഭവമുണ്ടായി ആറു മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്നും ശെരീഫ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

 

Tags:    
News Summary - pak ready for dialogue only if india is serious about kashmir navaz sherif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.