ലാഹോർ: കോടികളുടെ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) അഴിമതിക്കേസുമായി ബന്ധപ്പെട ്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയെ അഴിമതി വിരുദ്ധസമിതി(എന്‍.എ.ബി) അറസ്റ്റ് ചെയ്തു. ലാഹോര്‍ പ്രസ് ക്ലബ്ബിലേക്ക് പോകുംവഴിഅദ്ദേഹത്തിെൻറ കാർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മുന്‍ പ്രസിഡൻറ് ആസിഫ് അലി സര്‍ദാരിക്കും പിന്നാലെ അറസ്റ്റിലാകുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ് അബ്ബാസി. അബ്ബാസി പെട്രോളിയം മന്ത്രിയായിരിക്കെ, ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. നിയമങ്ങള്‍ ലംഘിച്ച് തങ്ങള്‍ക്ക് വേണ്ടപ്പെട്ട കമ്പനിക്ക് 15 വര്‍ഷത്തേക്ക് എല്‍.എന്‍.ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് കേസ്. ഇതുമൂലം ഖജനാവിന് കനത്ത നഷ്ടമുണ്ടായെന്നും എന്‍.എ.ബി ആരോപിക്കുന്നു.
അധികാര ദുര്‍വിനിയോഗം നടത്തിയതിെൻറ പേരില്‍ അബ്ബാസിക്കും ശരീഫിനുമെതിരെ കഴിഞ്ഞ വര്‍ഷമാണ് എന്‍.എ.ബി അന്വേഷണം തുടങ്ങിയത്. പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ശരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് വരെ അദ്ദേഹം അധികാരത്തിൽ തുടര്‍ന്നു. അഴിമതിയാരോപണം തള്ളിയ അബ്ബാസി നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.