ബിപിൻ റാവത്ത്​ നിരുത്തരവാദ പ്രസ്​താവനകളിലൂടെ യുദ്ധം ക്ഷണിച്ചുവരുത്തുന്നു-പാകിസ്​താൻ

ഇസ്​ലാമാബാദ്​: നിരുത്തരവാദ പ്രസ്​താവനകളിലൂടെ ഇന്ത്യൻ സൈനിക മേധാവി ജന. ബിപിൻ റാവത്ത്​ യുദ്ധം ക്ഷണിച്ചുവരുത്ത ുകയാണെന്ന്​ പാക്​ സൈന്യം. പാക്​ അധിനിവേശ കശ്​മീർ തീവ്രവാദ നിയന്ത്രിത മേഖലയാണെന്ന്​ കഴിഞ്ഞ ദിവസം റാവത്ത്​ അഭിപ്രായപ്പെട്ടിരുന്നു.

ചീഫ്​ ഓഫ്​ ഡിഫൻസ്​ സ്​റ്റാഫ്​ എന്ന അടുത്തിടെ പതിച്ചുകിട്ടിയ പദവി സുരക്ഷിതമാക്കാനാണ്​ റാവത്ത്​ ഇത്തരത്തിൽ നിരുത്തരവാദ പ്രസ്​താവനകൾ ആവർത്തിക്കുന്നതെന്നും പാക്​ സൈനിക വക്താവ്​ മേജർ ജന. ആസിഫ്​ ഗഫൂർ ആവർത്തിച്ചു.

Tags:    
News Summary - pak army criticize bipin rawat -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.