തുല്യ ജോലിക്ക്​ തുല്യവേതനമില്ല; ബി.ബി.സി എഡിറ്റർ സ്​ഥാനമൊഴിഞ്ഞു

ബീജിങ്ങ്​: തുല്യ ജോലിക്ക്​ തുല്യവേതനം ലഭിക്കുന്നി​െല്ലന്ന്​ ആരോപിച്ച്​ ബി.ബി.സിയുടെ ൈചെന എഡിറ്റർ കാരി ഗ്രേസി സ്​ഥാനമൊഴിഞ്ഞു. ത​​​​​െൻറ അതേ പദവിയുള്ള പുരുഷ സഹപ്രവർത്തകർക്ക്​ ലഭിക്കുന്ന വേതനം തനിക്ക്​ ലഭിക്കുന്നില്ലെന്ന്​ ആരോപിച്ചാണ്​ സ്​ഥാനമൊഴിഞ്ഞത്​.  ഗ്രേസി എഴുതിയ തുറന്ന കത്തിലാണ്​ ആരോപണം​. 

ഉയർന്ന സ്​ഥാനത്തിരിക്കുന്ന പുരുഷ ജീവനക്കാർക്ക്​ അതേ സ്​ഥാനം വഹിക്കുന്ന സ്​ത്രീകളേക്കാൾ അഞ്ചു മടങ്ങ്​ കൂടുതൽ തുകയാണ്​ ബി.ബി.സി ശമ്പളമായി നൽകുന്നത്​. സർക്കാറി​​​​​െൻറ നിർദേശ പ്രകാരം ഫണ്ട്​ ചിലവഴിക്കുന്നതി​​​​​െൻറ കണക്കുകൾ ഇൗയടുത്ത്​ ബി.ബി.സി വെളി​െപ്പടുത്തിയിരുന്നു. 

ബി.ബി.സിയു​െട​ നാല്​ അന്താരാഷ്​ട്ര എഡിറ്റർമാരിൽ രണ്ട്​ പുരുഷൻമാരും രണ്ട്​ സ്​ത്രീകളുമാണുള്ളത്​. അതിലൊരാളാണ്​ കാരി ഗ്രേസി. വർഷാവസാനം ഫണ്ട്​ വിവരക്കണക്കുകൾ ബി.ബി.സി ​െവളിപ്പെടുത്തിയപ്പോൾ പുരുഷസഹപ്രവർത്തകർക്ക്​ സ്​ത്രീ​കളേക്കൾ 50 ശതമാനത്തിലേ​െറ ശമ്പളം കൂടുതലാണെന്ന്​ ഗ്രേസി വെളിപ്പെടുത്തിയിരുന്നു. 

3-0 വർഷമായി ജോലി ചെയ്യുന്ന സ്​ഥാപനത്തെ കുറിച്ചുള്ള ത​​​​െൻറ വിശ്വാസം പ്രതിസന്ധിയിലായെന്നും സ്​ഥാപനത്തിൽ തുല്യതയില്ലെന്നും ഗ്രേസി ആരോപിച്ചു. സുതാര്യമായ ശമ്പള വിരണ ഘടന ആവശ്യമാണെന്നും അവർ ബ്ലോഗി​െലഴുതിയ കത്തിൽ ആവശ്യപ്പെട്ടു. 

തനിക്ക്​ ശമ്പള വർധന വാഗ്​ദാനം ചെയ്​തിരുന്നെങ്കിലും അതുപോലും പുരുഷ സഹപ്രവർത്തകരുടെ ശമ്പള സ്​കെയിലിലും താഴെയാണ്​. അതിനാൽ താൻ ഇൗ പദവി ഒഴിയുകയാണെന്നും ഗ്രേസി വ്യക്​തമാക്കുന്നു. ബി.ബി.സി ന്യൂസ്​ റൂമിലെ പഴയ ​േജാലിയിൽ തിരികെ പ്രവേശിക്കുകയാണെന്നും ഗ്രേസി അറിയിച്ചു.  ഇൗ പ്രശ്​നം ബി.ബി.സി അംഗീകരിക്കണം. ഖേദപ്രകടിപ്പിച്ച്​ ശമ്പള വ്യവസ്​ഥ സുതാര്യമാക്കണ​െമന്നും ഗ്രേസി ബ്ലോഗിൽ ആവശ്യ​െപ്പട്ടു. 

Tags:    
News Summary - Paid Less Than Her Male Colleagues, BBC Editor Quits - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.