കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ചത് 10,000കി.ഗ്രാമിലേറെ ഖരമാലിന്യം. ഏപ്രിൽ 14മുതലാണ് മാലിന ്യക്കൂമ്പാരമായ എവറസ്റ്റ് ശുചീകരിക്കാൻ നടപടി തുടങ്ങിയത്. നേപ്പാളിലെ സൊലുകുംബു ജില്ലാ നഗരവികസന കാര്യ മന്ത്രാലയമാണ് 45 ദിവസത്തെ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
പർവതാരോഹകർ ഉപേക്ഷിച്ചു പോകുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്ന് നാലു മൃതദേഹങ്ങളും കണ്ടെത്തി.തിങ്കളാഴ്ച ശുചീകരണപ്രവൃത്തികൾ അവസാനിക്കുകയും ചെയ്തു. എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 6000കി.ഗ്രാം മാലിന്യം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.