Posted On
date_range Updated On
date_range ചൈനയിൽ ഒരു കോവിഡ് രോഗിമാത്രം
ബീജിങ്: ലോകത്ത് ആദ്യം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈനയിൽ നിലവിൽ ഒരു കോവിഡ് രോഗി മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട്. ചൈനീസ് ദേശീയ ഹെൽത്ത് കമീഷൻ അറിയിച്ച വിവരമാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് ആകെ 4633 പേരാണ് മരിച്ചത്. 82,875 രോഗബാധിതരിൽ 77685 പേർക്കും രോഗം ഭേദമായി. രോഗത്തിന്‍റെ എപ്പിസെന്‍ററായി അറിയപ്പെടുന്ന ഹുബി പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും 28 ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോക്കൽ ഹെൽത്ത് കമീഷൻ അറിയിച്ചു.
എന്നാൽ രോഗലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകൾ പോസിറ്റീവ് ആയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലെങ്കിലും രോഗം പകർത്താൻ കഴിയുമെന്നതിനാൽ ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.