Posted On
date_range Updated On
date_range ഐസൊലേഷൻ മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താൻ ബാൻഡുമായി ദക്ഷിണകൊറിയ
സിയോൾ: ഐസൊലേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ബാൻഡുമായി ദക്ഷിണകൊറിയ. ശനിയാഴ്ച 30 പേർക്ക് കൂടി വൈറ സ് സ്ഥിരീകരിച്ചതോടെയാണ് കൊറിയ നടപടികൾ ശക്തമാക്കിയത്.
വൈറസ് ബാധ പിടിച്ചു നിർത്താൻ ദക്ഷിണകൊറിയക്ക് കഴിഞ്ഞിട്ടുണ്ടെന്ന് യൊനാപ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകളെത്തിയാൽ വീണ്ടും വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടുള്ള മുന്നറിയിപ്പുകളാണ് സ്വീകരിക്കുന്നതെന്ന് കൊറിയയിലെ പകർച്ചവ്യാധി പ്രതിരോധ ഏജൻസി അറിയിച്ചു.
ദക്ഷിണകൊറിയയിൽ ഇതുവരെ 10,480 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 510,479 പേർക്ക് ദക്ഷിണകൊറിയ കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.