മെല്‍ബണ്‍: നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു കേരള മുഖ ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് ജനുവരി മൂന്നിന് സെക്രട്ടേറിയേറ്ററിൽ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ് , ഷിബു പോൾ , സന്ധ്യ രാജൻ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ കൂടുതൽ ഫണ്ട് ശേഖരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.