കിം ജോങ് നാമിന്‍െറ കൊല; പിടിയിലായവര്‍ നിരപരാധികളെന്ന് ഉത്തര കൊറിയന്‍ എംബസി

ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍െറ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്‍െറ കൊലപാതകക്കേസില്‍ മലേഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്ന് ഉത്തര കൊറിയന്‍ എംബസി. കേസില്‍ പിടിയിലായ രണ്ട് സ്ത്രീകള്‍ക്കും ഉത്തര കൊറിയന്‍ പൗരനും കേസുമായി ബന്ധമില്ളെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവരെ ഉടന്‍ വിട്ടയക്കണമെന്നാണ് ആവശ്യം. 
അതേസമയം, എംബസിയില്‍ സെക്കന്‍റ് സെക്രട്ടറി സ്ഥാനത്ത് ജോലിചെയ്യുന്നയാള്‍ക്ക് കൊലയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതായി മലേഷ്യന്‍ പൊലീസ് വെളിപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്യുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര കൊറിയന്‍ വിമാന സര്‍വിസായ എയര്‍ കൊറിയോയിലെ ജീവനക്കാരനും കൊലയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതായി ക്വാലാലംപുര്‍ പൊലീസ് മേധാവി ഖാലിദ് അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധമുള്ള മറ്റു നാലുപേര്‍ കൊല നടന്ന ദിവസം ഉത്തര കൊറിയയിലേക്ക് കടന്നതായി കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിഷപദാര്‍ഥം കിം ജോങ് നാമിനു നേരെ സ്പ്രേ ചെയ്തവരെന്നു കരുതുന്ന വിയറ്റ്നാമില്‍ നിന്നും ഇന്തോനേഷ്യയില്‍നിന്നുമുള്ള സ്ത്രീകളാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ വിഷം സ്പ്രേ ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെങ്ങനെയാണ് ജീവനോടെയിരിക്കുന്നതെന്ന് ഉത്തര കൊറിയന്‍ എംബസി പ്രസ്താവനയില്‍ ചോദിച്ചു. 

ഉത്തര കൊറിയന്‍ പൗരനെ അറസ്റ്റ് ചെയ്തത് കാരണമില്ലാതെയാണെന്നും ഇതില്‍ പറയുന്നു. ഫെബ്രുവരി 13ന് ക്വാലാലംപുര്‍ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍വെച്ചാണ് നാമിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ഉത്തര കൊറിയന്‍ പൗരന്മാരിലേക്ക് നീണ്ടതോടെ മലേഷ്യയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. യോജിച്ച അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ക്വാലാലംപൂര്‍ പൊലീസ് തള്ളിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സാമ്പത്തിക ബന്ധമാണ് നിലനിന്നിരുന്നത്.

Tags:    
News Summary - north korean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.