ഇസ്ലാമാബാദ്: പാകിസ്താനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 328 അംഗങ്ങളാണ് തിങ്കളാഴ്ച ചേർന്ന പുതിയ പാർലമെൻറിെൻറ ആദ്യ യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്ന പാകിസ്താൻ തഹ്രീകെ ഇൻസാഫ് നേതാവ് ഇംറാൻ ഖാൻ, പാകിസ്താൻ മുസ്ലിം ലീഗ് -എൻ പ്രസിഡൻറ് ഷഹ്ബാസ് ശരീഫ്, ആദ്യമായി സഭയിലെത്തുന്ന പി.പി.പി ചെയർമാൻ ബിലാവൽ ഭുേട്ടാ, മുൻ പ്രസിഡൻറ് ആസിഫ് അലി സർദാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞ പൂർത്തിയായതോടെ സമ്മേളനം ആഗസ്റ്റ് 15ലേക്ക് നീട്ടി. അന്നാകും പുതിയ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് തെരഞ്ഞെടുപ്പ്.
ചൊവ്വാഴ്ച വരെ പത്രിക നൽകാം. സിന്ധ്, ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്താൻ തുടങ്ങിയ പ്രവിശ്യ സഭകളിലും തിങ്കളാഴ്ച പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബിൽ ബുധനാഴ്ചയാണ് ചടങ്ങ്. പ്രധാനമന്ത്രി പദവി ഇംറാൻ ഉറപ്പിച്ചിട്ടുണ്ടെങ്കിലും പി.എം.എൽ-എൻ പ്രസിഡൻറ് ഷഹ്ബാസ് ശരീഫും രംഗത്തുണ്ട്.
സംവരണ സീറ്റുകളിൽ കൂടി നിയമനം പൂർത്തിയായതോടെ ദേശീയ അസംബ്ലിയിൽ ഇംറാെൻറ പി.ടി.െഎക്ക് 158 അംഗങ്ങളുണ്ട്. പിന്തുണ വാഗ്ദാനം ചെയ്ത സഖ്യകക്ഷികളുടെ അംഗങ്ങളെ കൂടി കണക്കിലെടുത്താൽ 188 അംഗങ്ങൾ ഇംറാനൊപ്പമുണ്ട്. പ്രതിപക്ഷത്ത് 151 പേരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.