കോവിഡ്-19: എവറസ്റ്റ് പര്യവേക്ഷണം നിർത്തി നേപ്പാൾ

കാഠ്മണ്ഡു: കോവിഡ്-19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എവറസ്റ്റ് പര്യവേക്ഷണം നേപ്പാൾ സർക്കാർ താൽകാലികമായി നിർത്ത ിവെച്ചു. പര്യവേക്ഷണത്തിനായി സമർപ്പിച്ച അപേക്ഷകൾക്ക് നേപ്പാൾ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. സർക്കാറിന്‍റെ തുടർ തീരുമാനം അറിഞ്ഞ ശേഷം ഭാവി പരിപാടികൾ തയാറാക്കുമെന്ന് ഒാപ്പറേറ്റർമാർ അറിയിച്ചു.

നേരത്തെ, നിബന്ധനകൾക്ക് വിധേയമായി എവറസ്റ്റ് പര്യവേക്ഷണത്തിന് അനുമതി നൽകാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചിരുന്നു. പര്യവേക്ഷകർ 14 ദിവസത്തെ യാത്രാവിവരങ്ങളും വൈദ്യപരിശോധനാ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു നിബന്ധന.

എവറസ്റ്റിന്‍റെ വടക്കൻ മേഖല വഴിയുള്ള പര്യവേക്ഷണത്തിന് ചൈന നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചൈന വഴി പര്യവേക്ഷണം നടത്താനെത്തിയ 11 പേരെ നേപ്പാളിലേക്ക് മാറ്റാൻ ആസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫർട്ടെൻബാച്ച് അഡ് വെൻച്വേഴ്സ് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വസന്തകാലത്ത് 885 പേരാണ് എവറസ്റ്റ് പര്യവേക്ഷണം നടത്തിയത്. ഇതിൽ 644 പേർ നേപ്പാളിലൂടെയും 241 പേർ ടിബറ്റിലൂെടയുമാണ് എവറസ്റ്റ് കൊടുമുടി കയറിയത്.

Tags:    
News Summary - Nepal suspends all Everest expeditions due to COVID 19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.