Posted On
date_range Updated On
date_range സ്ഥിര ജാമ്യം: ശരീഫിെൻറ ഹരജി തള്ളി
ഇസ്ലാമാബാദ്: ആരോഗ്യകാരണങ്ങൾ മുൻനിർത്തി സ്ഥിരമായി ജാമ്യം അനുവദിക്കണമെന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ അപേക്ഷ പാക് സുപ്രീംകോടതി തള്ളി. ശരീഫിെൻറ അസുഖം ജീവന് ഭീഷണിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്.
അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന 69കാരനായ ശരീഫിെൻറ ആരോഗ്യം മോശമായതിനെ തുടർന്ന് മാർച്ച് 26നാണ് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ബ്രിട്ടനിൽ ചികിത്സ തേടിക്കൊണ്ടുള്ള ഹരജിയും തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.