2008ൽ സം​യു​ക്​​ത സ​ർ​ക്കാ​രുണ്ടാക്കാൻ മു​ശ​ർ​റ​ഫ്​ ബന്ധപ്പെട്ടിരുന്നതായി ന​വാ​സ്​ ശ​രീ​ഫ്​

ഇസ്ലാമാബാദ്: 2008ൽ സംയുക്ത സർക്കാർ രൂപവത്കരിക്കാമെന്ന് പറഞ്ഞ് മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുശർറഫ് തന്നെ സമീപിച്ചിരുന്നതായി പ്രധാനമന്ത്രി നവാസ് ശരീഫി​െൻറ വെളിപ്പെടുത്തൽ. പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) പാർലമ​െൻററി യോഗത്തിലാണ് നവാസ് ശരീഫ് ഇക്കാര്യം അറിയിച്ചത്.

 എന്നാൽ, രഹസ്യധാരണകൾക്ക് താൽപര്യമില്ലാത്തതിനാൽ മുശർറഫി​െൻറ രഹസ്യ നിർദേശം  തള്ളുകയായിരുന്നുവെന്നും നവാസ് ശരീഫ് പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി നവാസ് ശരീഫ് രംഗത്തുവരുന്നത്. ത​െൻറ കുടുംബത്തിന് മാതൃരാജ്യം വിട്ടുപോകാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, സൈനിക ഏകാധിപതി ഞങ്ങളെ ബലം പ്രയോഗിച്ച് നാടുകടത്തി. ഒരുപാടുകാലം ഇൗ വിലക്ക് തുടർന്നു. ഇപ്പോൾ ഇതേവിധിതന്നെയാണ് മുശർറഫ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുശർറഫ് ആഗ്രഹിച്ചിട്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും നവാസ് ശരീഫ് ചൂണ്ടിക്കാട്ടി.

1999ലാണ് നവാസ് ശരീഫിനെ പുറത്താക്കി മുശർറഫ് അധികാരം പിടിച്ചെടുത്തത്. തുടർന്ന്, ശരീഫ് ഉൾപ്പെടെ കുടുംബത്തിലെ നിരവധി അംഗങ്ങളെ നാടുകടത്തി. സൗദി അറേബ്യയിൽ ഏറെക്കാലം പ്രവാസജീവിതം നയിച്ച ശരീഫ് 2007ലാണ് പാകിസ്താനിലേക്ക് തിരിച്ചുവന്നത്.

Tags:    
News Summary - navas sherif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.