നയ്പിഡാവ് (മ്യാന്മർ): ഒാങ് സാൻ സൂചിയുടെ അടുത്ത അനുയായി വിൻ മിൻറ് മ്യാന്മർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഹതിൻ േക്യാ കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലേക്ക് പാർലെമൻറിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 66കാരനായ മിൻറ് പ്രസിഡൻറ് പദവിയിലെത്തിയത്.
നേരത്തേ സ്പീക്കറായിരുന്ന മിൻറ്, സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിക്ക് വൻ ഭൂരിപക്ഷമുള്ള പാർലമെൻറിൽ മൂന്നിൽ രണ്ട് വോട്ടുനേടിയാണ് പ്രസിഡൻറായത്.
സൈനികഭരണം നിലനിൽക്കുന്ന മ്യാന്മറിൽ 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവുമായി സൂചി വിജയിച്ചുവെങ്കിലും ഭരണഘടനപരമായ പദവിയൊന്നും നൽകാൻ ഭരണകൂടം തയാറായിരുന്നില്ല.
പ്രസിഡൻറിനും മുകളിലായിരിക്കും സൂചിയുടെ സ്ഥാനം എന്നു മാത്രമാണ് സൈനിക ഭരണകൂടം വ്യക്തമാക്കിയത്. അതേസമയം, തെൻറ അടുത്തയാൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് സൂചിക്ക് ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്. സൈനിക ഭരണകൂടത്തിനെതിരായ പോരാട്ടകാലം മുതൽ സൂചിയുടെ അടുത്തയാളാണ് മിൻറ്. 1988 മുതൽ സൂചിക്കൊപ്പമുള്ള മിൻറും പലതവണ രാഷ്ട്രീയ തടവുകാരനായി പിടിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.