റോഹിങ്ക്യകൾക്കെതിരെ നടത്തിയത്​ വംശഹത്യയല്ല;​ നടന്നത്​ യുദ്ധക്കുറ്റങ്ങളെന്ന്​ അന്വേഷണ കമീഷൻ

യാംഗോൻ: മ്യാൻമറിലെ റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ സൈന്യം നടത്തിയ അതിക്രമങ്ങൾ യു​ദ്ധക്കുറ്റത്തി​​െൻറ പരിധിയിലുള്ളതാണെന്നും വംശഹത്യയല്ലെന്നും അന്വേഷണ കമീഷൻ. മ്യാൻമർ സർക്കാർ നിയമിച്ച സ്വതന്ത്ര അന്വേഷണ കമീഷ​നാണ്​ ചൊവ്വാഴ്​ച റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​. റിപ്പോർട്ടിനെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.

റോഹിങ്ക്യകൾക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ അന്താരാഷ്​​്ട്ര കോടതിയുടെ നിർദേശത്തിനിടെയാണ്​ റിപ്പോർട്ട്​ പുറത്തുവന്നത്​. സൈന്യം നിരപരാധികളായ ഗ്രാമീ​ണരെ കൊല്ലുകയും വീടുകൾ തകർക്കുകയും ചെയ്​തിട്ടുണ്ടെങ്കിലും അതു​ വംശീയ ഉന്മൂലനമല്ലെന്നാണ്​ അന്വേഷണ കമീഷൻ കണ്ടെത്തൽ. യു.എന്നിലെ മുൻ ജപ്പാൻ അംബാസഡർ കെൻസോ ഒഷിമ, ഫിലിപ്പീൻ നയതന്ത്രജ്ഞൻ റൊസാരിയോ മനലോ എന്നിവരും രണ്ട്​ മ്യാൻമറിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടതാണ്​ കമീഷൻ.

അതേസമയം, പട്ടാളക്കാരെ ബലിയാടാക്കി ​ൈസനിക നേതൃത്വത്തെ രക്ഷിക്കുന്നതാണ്​ റിപ്പോർ​ട്ടെന്ന്​ ഹ്യൂമൻ റൈറ്റ്​സ്​ വാച്ചിലെ ഫിൽ റോബർട്​സൻ ആരോപിച്ചു. റിപ്പോർട്ട്​ പ്രചാരണ തന്ത്രം മാത്രമാണെന്ന്​ യു.കെയിലെ ബർമീസ്​ റോഹിങ്ക്യ ഓർഗനൈസേഷൻ ആരോപിച്ചു. 2017 ആഗസ്​റ്റ്​ മുതൽ ആരംഭിച്ച സൈനിക നടപടിയെ തുടർന്ന്​ 7,40,000 റോഹിങ്ക്യകൾക്ക്​ രാജ്യം വി​ട്ടോ​ടേണ്ടി വന്നിരുന്നു

Tags:    
News Summary - Myanmar finds war crimes but no genocide in Rohingya crackdown -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.