മൂ​സി​ലി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ 500 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു.​എ​ൻ

ബഗ്ദാദ്: മൂസിൽ തിരിച്ചുപിടിക്കാൻ െഎ.എസിനെതിരെ യു.എസ് പിന്തുണയോടെ ഇറാഖി സൈന്യം നടത്തുന്ന ഒാപറേഷനിൽ ഒരാഴ്ചക്കിടെ വൻതോതിൽ ആളപായമുണ്ടാെയന്ന ആശങ്കയുമായി യു.എൻ. മാർച്ച് 17 മുതൽ 23വരെ പടിഞ്ഞാറൻ മൂസിലിൽ സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ500 ഒാളം സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എൻ കരുതുന്നത്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങിയതായി യു.എസ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പടിഞ്ഞാറൻ മൂസിലിലെ ജദീദ ഗ്രാമത്തിൽ കെട്ടിടങ്ങൾക്കിടയിൽനിന്ന്  കഴിഞ്ഞ ദിവസം 50 മൃതദേഹങ്ങൾ കണ്ടെടുത്തതായി യു.എൻ മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  സഖ്യസേനയുടെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന് 150 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു.  അഞ്ചുദിവസമായി ഇവിടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. എണ്ണമറ്റ വീടുകളാണ് നിലംപൊത്തിയത്.

തകർന്ന വീടുകൾക്കുള്ളിൽനിന്ന് മാത്രം  80 മൃതദേഹങ്ങൾ കിട്ടിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. നിലവിലെ സാഹചര്യം ഭയാനകമാണെന്ന് അവർ വിവരിക്കുന്നു. കല്ലുകളുടെ കൂമ്പാരങ്ങൾക്കിടയിൽനിന്ന്  പിഞ്ചുകുട്ടികൾ സഹായത്തിനായി കേഴുകയാണ്. ആർക്കും അവരെ  രക്ഷപ്പെടുത്താൻ കഴിയുന്നില്ല.  ഇൗ മേഖലകളിൽ െഎ.എസ് സിവിലിയന്മാരെ മനുഷ്യകവചമായി  ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.

മാർച്ച് ആദ്യ വാരമാണ് പടിഞ്ഞാറൻ മൂസിലിൽ സൈന്യം ആക്രമണം ശക്തമാക്കിയത്. ഇറാഖിലെ െഎ.എസി​െൻറ അവസാന ശക്തികേന്ദ്രമാണ് മൂസിൽ. കഴിഞ്ഞ ഒക്ടോബറിലാണ് മൂസിൽ തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടങ്ങിയത്. 2014ലാണ് െഎ.എസ് ഇൗ മേഖല അധീനതയിലാക്കിയത്.  

Tags:    
News Summary - mosul battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.