തെഹ്റാൻ: ഇറാനിൽ കോവിഡ് കേസുകൾ വ്യാപകമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പള്ളികൾ തുറന്നു. മാസ്ക് ധരിച്ച് മാത്രമേ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കൂ.
അര മണിക്കൂർ മാത്രം പള്ളിയിൽ പ്രാർഥനക്കായി ചെലവഴിക്കം. പള്ളികളിൽ ഭക്ഷണപാനീയങ്ങളും അനുവദനീയമല്ല.
ഇറാനിൽ ഞായറാഴ്ച 47 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 55 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 1223 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വൈറസിെൻറ തോത് കണക്കാക്കി രാജ്യത്തെ വിവിധ ഭാഗങ്ങൾ വെള്ള, മഞ്ഞ, ചുവപ്പ് എന്നീ മേഖലകളായി തിരിച്ചിട്ടുണ്ട്. വൈറസിനെ ചെറുക്കുന്നതിൽ ഇറാൻ വിജയിച്ചതായി പ്രസിഡൻറ് ഹസൻ റൂഹാനി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.