ഇസ്രയേൽ തലസ്ഥാനമായ ജറൂസലമിൽ നിന്ന് ക്രിസ്മസ് ആശംസകൾ - ട്വീറ്റുമായി നെതന്യാഹു

ജറൂസലമിനെ ഇ​സ്രാ​േയലി​​​െൻറ തലസ്​ഥാനമായി പ്രഖ്യാപിച്ച യു.എസ്​ നടപടി വിവാദമായി തുടരുന്നതിനിടെ ജറുസലിമിനെ ഇസ്രയേൽ തലസ്ഥാനമെന്ന് വിശേഷിപ്പിച്ച് പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു.  ക്രിസ്തുമസ് ആശംസകൾ നേരുമ്പോഴാണ് നെതന്യാഹു ജറൂസലമിനെ തലസ്ഥാനമെന്ന് വിശേഷിപ്പിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ആശംസകൾ നേർന്നത്. 

ഇസ്രയേൽ തലസ്ഥാനമായ ജറൂസലമിൽ നിന്ന് ക്രിസ്മമസ് ആശംസകൾ. ഇസ്രയേലിൽ നിരവധി ക്രിസ്ത്യൻ തീർഥാടനകേന്ദ്രങ്ങളുണ്ട്. ഏവരെയും ഇസ്ര‍യേൽ സന്ദർശനത്തിന് ക്ഷണിക്കുകയാണ്.  ഇതിനായി വരുമ്പോൾ നിങ്ങളോടൊപ്പം ഒരു ഗൈഡായി കൂടെയുണ്ടാകുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. 

അതേസമയം,ഈ പ്രാവശ്യം പകിട്ടു കുറഞ്ഞതാണ് ബെത്​ല​േഹമിലെ ക്രിസ്​​മസ്​ ആഘോഷം. ഡിസംബർ 25ന്​ ബെത്​ല​േഹമിലെ പുൽക്കൂട്ടിൽ യേശു ജനിച്ചുവെന്നാണ്​ ലോകമെമ്പാടുമുള്ള ക്രിസ്​ത്യാനികളുടെ വിശ്വാസം. ഡിസംബർ ആറിന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജറൂസലമിനെ ഇസ്രായേലി​​​െൻറ തലസ്​ഥാനമായി പ്രഖ്യാപിച്ചതോടെ ഇസ്രായേൽ അധീനതയിലുള്ള ബെത്​ല​േഹം ​െവസ്​റ്റ്​ ബാങ്ക്​ സിറ്റിയും പ്രദേശങ്ങളും സംഘർഷങ്ങളും പ്രതിഷേധവും നിറഞ്ഞതായിരുന്നു.

ഡിസംബർ മാസത്തിൽ സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബെത്​ല​േഹമിൽ ഇത്തവണ സഞ്ചാരികൾ എത്തിയില്ല. ഫലസ്​തീൻ ജനതയും ഇസ്രായേൽ പട്ടാളക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാലാണിത്​.  

Tags:    
News Summary - Merry Christmas From Jerusalem, The Capital Of Israel! Netanyahu Tweets-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.