കറാച്ചി: പാകിസ്താനിൽ ആദ്യമായി ന്യൂസ് ചാനലിൽ വാർത്ത വായിച്ച് ട്രാൻസ്ജെൻഡർ വാർത്ത അവതാരക. പ്രാദേശിക വാർത്താ ചാനലായ കൊഹിനൂർ ന്യൂസാണ് രാജ്യത്ത് ആദ്യമായി വാർത്ത അവതരിപ്പിക്കാൻ ഒരു ട്രാൻസ് ജെൻഡറിനെ ഏൽപ്പിച്ചത്. മർവയ മാലിക് എന്ന ട്രാൻസ്ജെൻഡറാണ് പാകിസ്താെൻറ മാധ്യമ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്.
തെൻറ രാജ്യത്തിെൻറ മനോഭാവം മാറ്റമറിക്കുന്നതിന് മുന്നണിപ്പോരാളിയാകാൻ അഭിമാനമാണുള്ളതെന്ന് മർവയ പറഞ്ഞു. എന്നാൽ അതിലേക്ക് വളരെ ദൂരം താണ്ടാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജേണലിസത്തിൽ ബിരുദമെടുത്ത മർവയ ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കുകയാണ്.
ശനിയാഴ്ചയാണ് മർവയ ആദ്യമായി വാർത്ത അവതരിപ്പിച്ചത്. അതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാകിസ്താെൻറ ഫാഷൻ ഡിസൈൻ കൗൺസിലിെൻറ വാർഷിക ഫാഷൻ ഷോയിൽ കാറ്റ്വാക്ക് നടത്തിയ ആദ്യ ട്രാൻസ്ജെൻഡർ മോഡലും മർവയയായിരുന്നു. ഫാഷൻ ഷോയിൽ പെങ്കടുത്ത് ദിവസങ്ങൾക്കുള്ളിലാണ് വാർത്താ അവതാരകയായി എത്തിയതും.
ഫഷൻ ഷോയിൽ പെങ്കടുത്ത ശേഷം ധാരാളം മോഡലിങ്ങ് അവസരങ്ങൾ തന്നെത്തേടി എത്തിയിട്ടുണ്ടെന്ന് മർവയ പറഞ്ഞു. പക്ഷേ, എനിക്ക് എെൻറ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമായിരുന്നു. എെൻറ സമൂഹത്തെ ശക്തിപ്പെടുത്തണം. എല്ലായിടത്തും ട്രാൻസ്ജെൻഡറുകളെ മോശക്കാരായാണ് കാണുന്നത്. എന്നാൽ ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാനാകില്ല. ഞങ്ങളിൽ വിദ്യാഭ്യാസമുള്ളവും ബിരുദമുള്ളവരുമുണ്ട്. എന്നാൽ അവസരങ്ങളില്ല, പ്രോത്സാഹനവുമില്ല. ഇത് മാറ്റണെമന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫാഷൻ ലോകത്ത് ഞാൻ ചരിത്രം രചിച്ച പോലെ മാധ്യമലോകത്തും അതു വേണം. കാറ്റ്വാക്ക് നടത്തിയപ്പോൾ നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. എനിക്ക് 10ാം സ്ഥാനമേ നേടാനായുള്ളു. അതുപോലും എളുപ്പമായിരുന്നില്ല. തെരുവിൽ യാചിക്കുന്ന ഹിജഡയുടെ ജീവിതത്തിൽ നിന്ന് ഒരു വ്യത്യാസവും എെൻറ കഥക്കുമില്ല.
സ്ത്രീകളുടെ മനസുള്ള പുരുഷൻമാർ, ഉഭയലിംഗക്കാൻ, നപുംസകങ്ങൾ എന്നിവർ പാകിസ്താനിലെന്നപോലെ ഇന്ത്യയിലും ബംഗ്ലാദേശിലും മറ്റ് സൗത്തേഷ്യൻ രാജ്യങ്ങളിലും ആക്രമിക്കപ്പെടുന്നു. ഇവർ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാകുകയും ചെയ്യുന്നു. അല്ലെങ്കിൽ ലൈംഗിക തൊഴിലാളികളാകാനോ നർത്തകരാകാനോ യാചകരാകാനോ നിർബന്ധിതരാകുന്നു.
എന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറേക്കൂടി നല്ല അവസ്ഥയിലാണ് പാകിസ്താനിലെ ട്രാൻസ്ജെൻഡറുകൾ. എന്നിട്ടും അവർ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവഗണന നേരിടുകയും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നും മർവയ പറഞ്ഞു.
രണ്ടുവർഷം ബോയ്സ് കോളജിൽ ഇൻറർമീഡിയറ്റിനു പഠിച്ചിരുന്ന സമയത്ത് വളരെ അപമാനം സഹിച്ചിട്ടുണ്ട്. അത് തന്നെ കൂടുതൽ കരുത്തയാക്കി. ജീവിതത്തിൽ എന്തെങ്കിലുമാകണമെന്ന് തീരുമാനമെടുക്കുന്നത് ഇൗ കാലയളവിലാണെന്നും മർവയ പറഞ്ഞു.
പാകിസ്താൻ സ്വാതന്ത്ര്യം നേടിയിട്ട് വർഷങ്ങളായി. എന്നിട്ടും രാജ്യത്തെ മറ്റുള്ളവരെപോലുള്ള അവകാശങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ല. സർക്കാർ ജോലിയിൽ മുൻഗണന നൽകുമന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ മാത്രമാണുണ്ടാകുന്നത്. രാജ്യത്താകമാനം പ്രാവർത്തികമാക്കത്തക്ക രീതിയിൽ ട്രാൻസ്ജെൻഡറുകൾക്കും രക്ഷിതാക്കളിൽ നിന്നുള്ള സ്വത്തവകാശത്തിന് നിയമം കൊണ്ടുവരണമെന്നാണ് തെൻറ അടുത്ത ആവശ്യെമന്നും മർവയ പറഞ്ഞു.
ട്രാൻസ്ജെൻഡറുകൾ ലൈംഗിക തൊഴിലാളികളാകുന്നതും യാചകരാകുന്നതും ഭക്ഷണത്തിനു വേണ്ടിയാണ്. കുടുംബം അവരെ തള്ളിപ്പറയുന്നതിനാൽ മറ്റൊരിടത്തു നിന്നും അവർക്ക് സഹായം ലഭിക്കുന്നില്ല. ബിരുദാനന്തര ബിരുദമുള്ള ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്ക് പോലും ലൈംഗിക തൊഴിലാളികളായി തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും മർവയ പറഞ്ഞു.
പരസ്യം കണ്ടാണ് താൻ കൊഹിനൂർ ന്യൂസിലേക്ക് അപേക്ഷിച്ചതെന്നും മൂന്നു മാസം മുമ്പാണ് അഭിമുഖം നടന്നതെന്നും മർവയ വ്യക്തമാക്കി.
അഭിമുഖം നടന്ന അന്നു തന്നെ ജോലി ലഭിച്ചു. മൂന്നു മാസം പരിശീലനമായിരുന്നു. ഇവിടെ എല്ലാവും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. മുതിർന്നവർ പോലും തന്നെ വളരെ സഹായിച്ചു. കുടുംബത്തിലെന്നപോലെ സ്നേഹം തനിക്കിവിടെ ലഭിക്കുന്നുണ്ട്. എനിക്ക് കുടുംബത്തിെൻറ സ്േനഹം ലഭിച്ചിട്ടില്ല. അതിനാൽ ഇവരെല്ലാവരും തെൻറ കുടുംബാംഗങ്ങളാണെന്ന് തോന്നുന്നു. ചാനൽ, തന്നെയും തെൻറ സമൂഹത്തെയും പിന്തുണക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ടെന്നും മർവയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.