ക്വാലാലംപുർ: മലേഷ്യൻ വിമാനത്തിെൻറ തിരോധാനം എയർട്രാഫിക് കൺട്രോൾ റൂമിന് സംഭവിച്ച വീഴ്ചയാണെന്ന അന്വേഷണ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ മലേഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അസറുദ്ദീൻ അബ്ദുറഹ്മാൻ രാജിവെച്ചു.
പറന്നുയർന്ന വിമാനത്തിെൻറ നിയന്ത്രണം ബോധപൂർവം അട്ടിമറിച്ചതാണെന്നും എന്നാൽ, അതിെൻറ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്താനായില്ലെന്നും 495 പേജുള്ള റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽ ക്വാലാലംപുരിലെ എയർ ട്രാഫിക് കൺട്രോളിെൻറ പിഴവും എടുത്തുപറയുന്നുണ്ട്. ഇത് അംഗീകരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് അസറുദ്ദീെൻറ രാജി.
നാലു വർഷം മുമ്പ് ക്വാലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പറന്ന എം.എച്ച് 370െൻറ തിരോധാനം ദുരൂഹമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.