വിവാഹ വിവാദം: മലേഷ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു

ക്വലാലംപുർ: റഷ്യൻ സുന്ദരിയെ വിവാഹം ചെയ്​തെന്ന വിവാദത്തെ തുടർന്ന്​ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അ ഞ്ചാമൻ സ്ഥാനമൊഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയു ന്നത്. 2015ലെ മിസ് മോസ്കോ ആയിരുന്ന 25കാരി ഒക്സാനയെ 49കാരനായ സുല്‍ത്താന്‍ മുഹമ്മദ് വിവാഹം കഴിച്ചെന്ന വാർത്ത വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്സാനയെ വിവാഹം ചെയ്തത്.

നവംബറിൽ രണ്ടു മാസത്തെ ചികിത്സാ അവധിയിൽ പ്രവേശിച്ച സുൽത്താൻ മോസ്​കോയിൽ വെച്ച്​ വിവാഹിതനായെന്ന വാർത്ത പരക്കുകയായിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച്​ ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

2016ലാണ് സുല്‍ത്താന്‍ മുഹമ്മദ് , മലേഷ്യന്‍ രാജാവായി അധികാരമേറ്റത്. 1957-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയശേഷം സ്ഥാനം രാജിവെക്കുന്ന ആദ്യ രാജാവാണ് സുൽത്താൻ മുഹമ്മദ്.
വിവാഹശേഷം ഉണ്ടായ വിവാദങ്ങളായിരിക്കാം രാജിയിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. എന്നാല്‍ രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല.

രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാജ്യത്ത് രാജാവിനെ തെരഞ്ഞെടുക്കുന്നത്. ഒമ്പത് രാജകുടുംബാംഗങ്ങളുള്ള മലേഷ്യയില്‍ അടുത്ത രാജാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. വോ​െട്ടടുപ്പിലൂടെ രാജാവിനെ തെരഞ്ഞെടുക്കുന്ന ഏകരാജ്യമാണ്​ മ​േലഷ്യ.

Tags:    
News Summary - Malaysia king: Sultan Muhammad V abdicates in historic first- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.