കിം ജോങ് നാം വധം: ഉത്തര കൊറിയന്‍ പൗരന്‍ അറസ്റ്റില്‍

ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍െറ സഹോദരന്‍ കിം ജോങ് നാമിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കൊറിയന്‍ പൗരനായ റി ജോങ് ചോല്‍ (46) ആണ് അറസ്റ്റിലായത്. നേരത്തേ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായിരുന്നു. കിം ജോങ് ഉന്നിന്‍െറ ഏകാധിപത്യ നയങ്ങള്‍ നാം എതിര്‍ത്തിരുന്നു. കുടുംബത്തില്‍പെട്ടവരായാലും കൊന്നുകളഞ്ഞ ചരിത്രമുള്ള  കിംതന്നെയാണ് നാമിന്‍െറ കൊലക്കു പിന്നിലെന്ന് അഭ്യൂഹമുണ്ട്.
ക്വാലാലംപുരില്‍നിന്ന് ചൈനീസ് അതിര്‍ത്തിയായ മകാവൂവിലേക്ക് വിമാനം കാത്തിരിക്കുമ്പോള്‍ നാമിന്‍െറ മുഖത്തേക്ക് വിഷം സ്പ്രേ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. നാമിന്‍െറ ശരീരത്തില്‍ വിഷത്തിന്‍െറ അംശമുണ്ടായിരുന്നോ എന്നും മരണത്തിന്‍െറ യഥാര്‍ഥ കാരണമെന്താണെന്നും കണ്ടത്തൊന്‍ രണ്ടാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി എസ്. സുബ്രമണ്യം പറഞ്ഞു.
അതിനിടെ, അന്വേഷണം തടസ്സപ്പെടുത്താനും ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. പോസ്റ്റ്മോര്‍ട്ടത്തിന് തടസ്സംനിന്ന ഉത്തരകൊറിയന്‍ അധികൃതര്‍ നാമിന്‍െറ മൃതദേഹം മലേഷ്യ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, ഡി.എന്‍.എ സാമ്പിളുമായി നാമിന്‍െറ കുടുംബാംഗങ്ങള്‍ വരുന്നതുവരെ മൃതദേഹം വിട്ടുനല്‍കില്ളെന്ന നിലപാടിലാണ് മലേഷ്യ. ശത്രുതാസമീപനം തുടരുന്ന മലേഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ചെയ്യുമെന്ന് കഴിഞ്ഞദിവസം ഉത്തര കൊറയന്‍ നയതന്ത്രപ്രതിനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തേ മലേഷ്യന്‍ അധികൃതര്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന നിലപാടെടുത്തതെന്നും അംബാസഡര്‍ വ്യക്തമാക്കി.

 

Tags:    
News Summary - Malaysia arrests North Korean man In Kim Jong-Nam Killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.