ചൈനയിൽ വൈറസി​െൻറ രണ്ടാം വ്യാപനമുണ്ടാവും; ലോക്​ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന്​ മുന്നറിയിപ്പ്​

ബെയ്​ജിങ്​: ചൈനയിൽ കോവിഡ്​ 19 വൈറസി​​െൻറ രണ്ടാം വ്യാപനമുണ്ടാവുമെന്ന്​ മുന്നറിയിപ്പ്​. ഹോ​ങ്കോങ്ങിലെ ശാസ് ​ത്രജ്ഞരാണ്​ മുന്നറിയിപ്പുമായി രംഗത്തെത്തിയത്​. കോവിഡ്​ 19 വൈറസ്​ വൻ നാശം വിതച്ച വുഹാൻ ചൈന തുറന്ന്​ കൊടുത്തത ിന്​ പിന്നാലെയാണ്​ മുന്നറിയിപ്പ്​. ബെയ്​ജിങ്​, ഷാങ്​ഹായ്​, ഷെൻസെൻ, വാൻഷു തുടങ്ങിയ നഗരങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ലോക്​ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ്​ ശാസ്​ത്രജ്ഞനായ ജോസഫ്​ വു വ്യക്​തമാക്കുന്നത്​.

വ്യാപാര സ്ഥാപനങ്ങൾ, സ്​കൂളുകൾ എന്നിവ അടച്ചത്​ മൂലവും യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതിനാലുമാണ്​ ചൈനക്ക്​ വൈറസ്​ വ്യാപനം പിടിച്ചു നിർത്താൻ സാധിച്ചത്​​. ഇത്​ പെ​ട്ടെന്ന്​ പിൻവലിക്കുന്നത്​ വൈറസി​​െൻറ രണ്ടാം വ്യാപനത്തിന്​ കാരണമാകും. വികസിത രാജ്യങ്ങൾ കോവിഡ്​ 19 വൈറസ്​ ബാധ കുറച്ചുകൊണ്ട്​ മാത്രം ഘട്ടം ഘട്ടമായി സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കണമെന്നും ജോസഫ്​ വു വ്യക്​തമാക്കുന്നു.

കോവിഡ്​ 19 വൈറസ്​ നാശം വിതച്ച വുഹാൻ ചൈന കഴിഞ്ഞ ദിവസം തുറന്ന്​ കൊടുത്തിരുന്നു. വുഹാനിലേക്കുള്ള ട്രെയിൻ, വ്യോമഗതാഗതം അനുവദിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Lift Lockdown Gradually- to Avert 'Second Wave' of Coronavirus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.