ബാേങ്കാക്: നിർമാണത്തിലിരുന്ന ജലവൈദ്യുതി അണക്കെട്ട് തകർന്ന് ലാവോസിൽ നൂറുകണക്കിനാളുകളെ കാണാതായി. തെക്കുകിഴക്കൻ ലാവോസിലെ അട്ടാപ്യൂ പ്രവിശ്യയിലെ സനാംക്സായി ജില്ലയിലുണ്ടായ അപകടത്തിൽ ആറു ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായും നിരവധിയാളുകൾ മരിച്ചതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 6600 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു.
വീടുകളുടെ മേൽക്കൂരയിലും മറ്റും കയറിയാണ് ജനങ്ങൾ ജീവൻ നിലനിർത്തിയത്. 2013ല്‍ നിർമാണം ആരംഭിച്ച ഷെപിയാന് നമ്നോയ് അണക്കെട്ടാണ് തകര്‍ന്നത്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അപകട കാരണമെന്ന് നിർമാണച്ചുമതലയുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ എസ്.കെ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസ് അറിയിച്ചു.
വെള്ളത്തിൽ മുങ്ങിയ ഗ്രാമങ്ങളുടെയും തോണിയിലും മറ്റും പലായനം ചെയ്യുന്ന ജനങ്ങളുടെയും ചിത്രങ്ങളും ആകാശദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിനടിയിലായ വീടുകളുടെ മേൽക്കൂരകളും മരങ്ങളുടെ ചില്ലകളും മാത്രമാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അടുത്ത വർഷം വാണിജ്യ അടിസ്ഥാനത്തിൽ വൈദ്യുതോല്പാദനം തുടങ്ങാനിരിക്കെയാണ് അപകടം.
500 കോടി ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്ക് കുത്തിയൊഴുകിയത്. രണ്ടു ദശലക്ഷം ഒളിമ്പിക് നീന്തൽക്കുളത്തിൽ ഉൾക്കൊള്ളുന്ന ജലത്തിെൻറ അളവോളം വരും ഇത്.
കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലുള്ള ലാവോസ് വൈദ്യുതി ഇറക്കുമതിക്കായി അയൽരാജ്യമായ തായ്ലൻഡിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇതിനൊരു അറുതിവരുത്താനായി ഇൗയിടെ രാജ്യത്തെ നദികൾക്ക് കുറുകെ നിരവധി അണക്കെട്ടുകളുടെ നിർമാണപ്രവൃത്തികൾക്കാണ് തുടക്കംകുറിച്ചത്.
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ഒന്നായ ലാവോസിന് ഇത്തരം അണക്കെട്ടുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിൽപനയിലൂടെ വരുമാനം നേടാമെന്നുള്ള കണക്കുകൂട്ടലുമുണ്ടായിരുന്നു. പ്രവർത്തനം നടക്കുന്ന 10 അണക്കെട്ടുകൾക്ക് പുറമെ 20 എണ്ണത്തിെൻറ നിർമാണപ്രവൃത്തികളാണ് തുടരുന്നത്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി തോഗ്ലൗൻ സിസൗലിത്ത് ഒൗദ്യോഗിക പരിപാടികൾ റദ്ദ് ചെയ്ത് അപകടസ്ഥലത്തേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.