ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്‍െറ കൊലപാതകത്തില്‍ പങ്ക് സംശയിക്കുന്ന സ്ത്രീയെ മലേഷ്യന്‍ പൊലീസ് പിടികൂടി. കൊല നടത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ ലഭ്യമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിയറ്റ്നാം പൗരത്വമുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തത്.
കൊലയാളികളെ വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്നു കരുതുന്ന ടാക്സി ഡ്രൈവറെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അതിനിടെ, കിം ജോങ് നാമിനെ കൊല്ലുന്നതിന് വിഷം കുത്തിവെക്കുകയായിരുന്നെന്നും രാസവസ്തുക്കളടങ്ങിയ സ്പ്രെ അടിക്കുകയായിരുന്നെന്നും രണ്ട് റിപ്പോര്‍ട്ടുകളുണ്ട്. വിയറ്റ്നാം പൗരത്വമുള്ള സ്ത്രീകളാണ് കൊല നടത്തിയതെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
എന്നാല്‍, ഇവര്‍ ഉത്തര കൊറിയന്‍ ചാരന്മാരാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കൊലക്ക് ശേഷം പുറത്തിറങ്ങിയ ഇവരെയും കൊന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മലേഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.