​ട്രംപി​െന ഭ്രാന്തനായ കിളവനെന്ന്​ പരിഹസിച്ച്​​ കിം ​േജാങ്​ ഉൻ

പോങ്യാങ്​: ഉത്തര കൊറിയക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപി​​​​​​െൻറ നടപടിക്കെതിരെ ഉത്തരകൊറിയ. അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ രംഗത്തെത്തി. 

യു.എസി​​​​​​െൻറ ഭരണാധികാരി നടത്തുന്ന പ്രസ്താവനകൾക്കു കനത്ത വില നൽകേണ്ടി വരും. ഏതു തരം മറുപടിയാണ് അയാൾ അർഹിക്കുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്. ട്രംപ് എന്തു തന്നെ പ്രതീക്ഷിച്ചാലും അതിനേക്കാൾ വലുത്​ അനുഭവിക്കേണ്ടി വരും.  യു.എസിലെ ഭ്രാന്തനായ വൃദ്ധ മന്ദബുദ്ധിയാണ് ട്രംപ്. അയാ​ളെ തോക്ക​ുകൊണ്ട്​ ‘മെരുക്കു’മെന്നും കിങ്​ ജോങ്​ ഉൻ മുന്നറിയിപ്പ്​ നൽകി. കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ട കുറിപ്പിലൂടെയാണ്​ ഉന്നി​​​​​​െൻറ പ്രസ്​താവന. 

ഉപരോധത്തിന്​ യു.എസ്​ അന്താരാഷ്​ട്രതലത്തിൽ പിന്തുണ തേടിയിരുന്നു. അമേരിക്കയോടൊപ്പമാണോ  ഉത്തരകൊറിയയോടൊപ്പമാണോ വ്യാപാരത്തിലേർപ്പെടാൻ താത്​പര്യമെന്ന്​ തെരഞ്ഞെടുക്കണ​െമന്ന്​ രാജ്യങ്ങളോടും കമ്പനിക​േളാടും വ്യക്​തികളോടും യു.എസ്​ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 

 ഉത്തര​െകാറിയയു​െട ആണവ പദ്ധതികൾ ലോക സമാധാനത്തിന്​ ഭീഷണിയാണെന്നും മറ്റു രാജ്യങ്ങൾ ഇതിന്​ സാമ്പത്തിക സഹായം നൽകുന്നത്​ അംഗീകരിക്കാനാകി​െല്ലന്നും ട്രംപ്​ നേര​െത്ത വ്യക്​തമാക്കിയിരുന്നു. ഉത്തരകൊറിയയെ പൂർണമായും ആണവ വിമുക്​തമാക്കുകയാണ്​ ലക്ഷ്യ​െമന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഉത്തരകൊറിയയുമായി ബിസിനസ്​ നടത്തുന്ന ചൈനീസ്​ ബാങ്കുകൾ ബന്ധം അവസാനിപ്പിക്കുമെന്ന​ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​​​​​​െൻറ പ്രഖ്യാപനം ശക്​തവും അപ്രതീക്ഷിതവുമാണെന്നും ട്രംപ്​ പറഞ്ഞു. ​യു.എന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ, ഉത്തര കൊറിയയും ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടർന്നാൽ പൂര്‍ണമായി നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Kim Says 'Tame The Mentally Deranged US Dotard - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.