നികുതി പരിഷ്​കരണ ബിൽ; ജോർഡനിൽ പ്രധാനമന്ത്രി രാജിവെച്ചു

അമ്മാൻ: ജോർദാൻ പ്രധാനമന്ത്രി ഹാനി മുൽകി രാജിവെച്ചു. രാജ്യത്ത്​ നടപ്പാക്കിയ പുതിയ നികുതി പരിഷ്​കരണ നിയമം കാരണം ജനം തെരുവിലിറങ്ങുകയും സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്നാണ്​ രാജി.

അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി​യു​ടെ പി​ന്തു​ണ​യോ​ടെ രൂ​പ​പ്പെ​ടു​ത്തു​ന്ന പു​തി​യ നി​യ​മം ജീ​വി​ത​ച്ചെ​ല​വ്​ വ​ർ​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാട്ടിയായിരുന്നു​ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തെ സ​മ്പ​ന്ന​രെ സ​ഹാ​യി​ക്കു​ന്ന​തും ദ​രി​ദ്ര​രെ​യും മ​റ്റു​ള്ള​വ​രെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​തു​മാ​ണ്​ പു​തി​യ ക​ര​ട്​ ബി​ല്ലെ​ന്നും പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു. 

എന്നാൽ പൊതു സേവനങ്ങൾക്ക്​ പണം ആവശ്യമുണ്ടെന്നും പുതിയ നികുതി പരിഷ്​കരണം കൂടുതൽ വരുമാനമുള്ളവരെയാണ്​ ബാധിക്കുകയെന്നുമായിരുന്നു മുൽകിയുടെ പ്രതികരണം. ബില്ല്​ പിൻവലിക്കുന്നതിന്​ മുൽകി വിസമ്മതിച്ചിരുന്നു. പാസാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​ പാർലിമ​​െൻറാണെന്നായിരുന്നു മുൽകി അറിയിച്ചത്​.
 
പ്ര​ധാ​ന​മ​ന്ത്രിയെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി​സ​ഭാ ഒാ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തിയ പ്ര​തി​ഷേ​ധ​ക്കാർക്ക്​ നേരെ​ പൊ​ലീ​സ്​ ക​ഴി​ഞ്ഞ​ദി​വ​സം ടി​യ​ർ​ഗ്യാ​സ്​ പ്ര​യോ​ഗി​ക്കിച്ചിരുന്നു. 

Tags:    
News Summary - Jordan PM Hani Mulki quits after austerity protests-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.