ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായാൽ ഒൗദ്യോഗിക വസതിയിൽ താമസിക്കില്ലെന്ന് തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇംറാൻ ഖാൻ. ‘‘പ്രധാനമന്ത്രിയുടെ ആഡംബര വസതി വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലുള്ള പൊതുഇടമാക്കി മാറ്റും. സമൂഹത്തിെൻറ മുകൾത്തട്ടിൽ നിന്നുതന്നെ പരിഷ്കാരം തുടങ്ങണം. അതിെൻറ ഭാഗമായാണിത്. ലളിതമായ ജീവിതമാണ് താൻ ഇഷ്ടപ്പെടുന്നത്.
അധികാരത്തിലേറിയാൽ എല്ലാവരും വാഗ്ദാനങ്ങൾ മറക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. എെൻറ കാര്യത്തിൽ അതു സംഭവിക്കില്ല. സർക്കാറുകളുടെ പതനവും അഴിമതി നിറഞ്ഞ ഭരണവും കണ്ടുമടുത്താണ് 22 വർഷം മുമ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങിയത് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഞങ്ങളുടെ മുൻഗാമി മുഹമ്മദലി ജിന്ന സ്വപ്നം കണ്ട പാകിസ്താനായി രാജ്യത്തെ മാറ്റിയെടുക്കണം’’ -ഖാൻ കൂട്ടിച്ചേർത്തു.
അതിനിടെ ഇംറാൻ ഖാന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചതായി റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹത്തിെൻറ വസതിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അതും നീക്കിയിട്ടുണ്ട്.
ഇംറാനെ വാഴ്ത്തി പാക് മാധ്യമങ്ങൾ
പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം േനടിയ ഇംറാൻ ഖാനെയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.െഎ) യെയും വാഴ്ത്തി പാക് മാധ്യമങ്ങൾ. ഇംറാെൻറ വിജയം സുപ്രധാനമായ രാഷ്ട്രീയ രൂപാന്തരത്തിലൂടെ മറ്റെല്ലാ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് രാജ്യത്തെ സമാധാനപരമായ ജനാധിപത്യ രാജ്യമെന്ന് അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് അഭിപ്രായമുയർന്നു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് മുഖ്യ പാർട്ടികൾ ആരോപിക്കുന്നുണ്ടെങ്കിലും ജനഹിതം അംഗീകരിക്കണമെന്ന മട്ടിലാണ് ദി എക്സ്പ്രസ് ട്രൈബ്യൂണൽ മുഖപ്രസംഗം എഴുതിയത്.
പാകിസ്താന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത നായകനായ ഇംറാെൻറ വിജയത്തെ ക്രിക്കറ്റ് കളിയിൽ മത്സരത്തിലെ താരത്തിന് നൽകുന്ന പുരസ്കാരമായ ‘മാൻ ഒാഫ് ദ മാച്ച്’ എന്ന തലക്കെട്ടാണ് ദി നാഷൻ നൽകിയത്. ‘ഇംറാൻ ബൗൾസ് ആൾ ഒൗട്ട്’ എന്നായിരുന്നു ദ ന്യൂസിെൻറ തലക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.