ജപ്പാന്‍ പ്രധാനമന്ത്രിയായി ഷിൻസോ ആബെ അധികാരമേറ്റു

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രിയായി ഷിൻസോ ആബെ വീണ്ടും അധികാരമേറ്റു. ഒക്ടോബർ 22ന് നടന്ന തെരഞ്ഞെടുപ്പിൽ  ആബെ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി മൂന്നിൽ രണ്ട് ഭൂരി പക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. യു.എസ് പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ആബെയുടെ      അധികാരമേൽക്കൽ. 

മുൻപ് യു.എസ് പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ ചർച്ചയിൽ ആണവ ശക്തിക്കെതിരായും മിസൈൽ വികസനത്തിലും കൈകോർക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.

ജപ്പാനുമായി അമേരിക്ക 100 ശതമാനം മികച്ച ബന്ധമാണ് പുലർത്തുന്നതെന്നും. താമസിയാതെ ട്രംപ്  ജപ്പാൻ സന്ദർശിക്കുമെന്ന് പറഞ്ഞതായി ജപ്പാൻ ക്യാബിനെറ്റ്  ഡെപ്യൂട്ടി സെക്രട്ടറി യസുതോഷി നിഷിമുറ മാധ്യമങ്ങളോട് പറഞ്ഞു.  ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഇരു നേതാക്കളും  തമ്മിൽ വളരെ അടുത്ത ബന്ധമാണ്  പുലർത്തുന്നത്.

ജപ്പാനിലെ സമ്പദ് വ്യവസ്ഥ മികച്ചതാക്കുമെന്ന വാഗ്ദാനത്തോടെയാണ് ആബെ 2012ൽ അധികാരത്തിലെത്തിയത്.
 

Tags:    
News Summary - Japan’s Abe re-elected as Prime Minister after big election win-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.