ടോക്യോ: സാധാരണ പൗരനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ജപ്പാൻ രാജകുമാരിയുടെ പദവികൾ നഷ്ടപ്പെടും. ജപ്പാൻ രാജാവ് അകിഹിതോയുടെ 25 വയസ്സുള്ള പേരക്കുട്ടി മാകോ രാജകുമാരിയാണ് തെൻറ സഹപാഠിയായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്യാനൊരുങ്ങുന്നത്. വിവാഹം അടുത്തവർഷം നടക്കുമെന്നാണ് സൂചന. വിവാഹത്തോടെ മാകോ രാജകുടുംബം വിെട്ടാഴിയണമെന്നാണ് നിർദേശം. 2012ൽ ടോക്യോയിലെ ക്രിസ്റ്റ്യൻ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് ഒരു റസ്റ്റാറൻറിൽ വെച്ച് മാകോ കീ കൊമുരോയെ കണ്ടുമുട്ടിയത്. 2005ൽ മാകോയുടെ അമ്മായിയും അകിഹിേതായുടെ ഒരേയൊരു മകളുമായ സയാകോയും സാധാരണക്കാരനെ വിവാഹം കഴിച്ചിരുന്നു. പിന്നീട് രാജകുടുംബത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അവർ ഒറ്റമുറി അപ്പാർട്മെൻറിലേക്ക് താമസം മാറ്റുകയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ അധികാരമൊഴിയുകയാണെന്ന് അകിഹിതോ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.