ടോക്യോ: ജപ്പാനിൽ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ. നൂറ്റാണ്ടിനിടെ ഏറ്റവും താഴ്ന്നനിലയിലാണ് ജനനനിരക്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 അവസാനമായപ്പോഴേക്കും 9,21,000 കുഞ്ഞുങ്ങളാണ് ജനിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 25,000 കുറവാണിത്. ജനനനിരക്ക് വർധിപ്പിക്കാൻ കൂടുതൽ കുട്ടികൾക്കായി ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു.
ജപ്പാനിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുർദൈർഘ്യം യഥാക്രമം 87.2, 81.01 വയസ്സാണ്. രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും 70 വയസ്സിനു മുകളിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.