ടോക്യോ: രാജ്യത്തെ കുറഞ്ഞ ജനനനിരക്കിന് കാരണക്കാർ വനിതകളെന്ന് ജപ്പാൻ ഉപ പ്രധാ നമന്ത്രിയും ധനകാര്യ മന്ത്രിയുമായ താരോ അസോ. വൻ വിവാദമായതിനെ തുടർന്ന് പ്രസ്താവ ന മന്ത്രി പിന്നീട് പിൻവലിച്ചു.
‘‘രാജ്യത്തെ ജനസംഖ്യ പ്രതിസന്ധിക്ക് മുതിർന്ന പൗരന്മാരെ പഴിക്കുന്നത് ശരിയല്ല. പ്രസവിക്കാൻ മടിക്കുന്നവരാണ് യഥാർഥ ഉത്തരവാദികൾ. പ്രായം കൂടുന്ന തലമുറയും ജനസംഖ്യയിൽ കുട്ടികളുടെ നിരക്ക് കുറയുന്നതും ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും’’ -താരോ അസോ പറഞ്ഞു.
ഇതിെൻറ പേരിൽ വിവിധ കോണുകളിൽ നിന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. കുട്ടികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന് കഴിയാതിരിക്കുകയും ചെയ്യുന്ന ദമ്പതികളെ അപമാനിക്കുന്നതാണ് മന്ത്രിയുടെ നിലപാടെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇതേതുടർന്നാണ് തെൻറ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും പിൻവലിക്കുകയാണെന്നും താരോ അസോ വ്യക്തമാക്കിയത്. 9,21,000 കുട്ടികളാണ് 2018ൽ ജപ്പാനിൽ ജനിച്ചത്. തൊട്ടുമുന്നിലെ വർഷത്തേക്കാൾ കാൽലക്ഷം കുറവ്. താരതമ്യത്തിൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.