ടോക്യോ: സ്വജനപക്ഷപാത ആരോപണത്തിന് വിധേയനായ ജപ്പാൻ ധനമന്ത്രി ഒരു വർഷത്തെ ശമ്പളം തിരിച്ചുനൽകാനൊരുങ്ങുന്നു. ഷിൻസോ ആബെ സർക്കാറിനെ പിടിച്ചുകുലുക്കിയ സ്വജനപക്ഷപാത ആരോപണവുമായി ബന്ധപ്പെട്ട പൊതുരേഖകൾ പുറത്തുവിടുന്നതിന് വിസമ്മതിച്ച ധനമന്ത്രാലയത്തിെൻറ നടപടി ജനരോഷത്തിന് കാരണമായതിനെ തുടർന്നാണ് ഒരു വർഷത്തെ ശമ്പളം തിരിച്ചുനൽകുമെന്ന അപൂർവ നടപടിയുമായി ധനമന്ത്രി താരോ ആസോ രംഗത്തെത്തിയത്. മന്ത്രാലയത്തിനകത്ത് അന്വേഷണം നടത്തിയതായും കുറ്റക്കാരെന്ന് കണ്ടെത്തിയ 20 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.