മതനിന്ദ കേസ്: ജകാര്‍ത്ത ഗവര്‍ണറുടെ വിചാരണ തുടങ്ങി

ജകാര്‍ത്ത: മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ ബാസുകി തഹജ  പൂര്‍ണമയുടെ വിചാരണ തുടങ്ങി. ഖുര്‍ആന്‍ വചനങ്ങള്‍ നിന്ദിച്ച പൂര്‍ണമ മതനിന്ദ നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

എന്നാല്‍, കുറ്റം ചെയ്തിട്ടില്ളെന്നും തന്‍െറ വാക്കുകള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് വളച്ചൊടിക്കുകയായിരുന്നുവെന്നും ഇന്തോനേഷ്യന്‍ കോടതിയെ ബോധിപ്പിച്ച പൂര്‍ണമ പൊട്ടിക്കരഞ്ഞു.  വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷ വരെ ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ ആദ്യ ക്രിസ്ത്യന്‍ ഗവര്‍ണര്‍ ആണ് പൂര്‍ണമ.

ഫെബ്രുവരിയില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസംഗത്തിനിടെയാണ് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് പൂര്‍ണമ പ്രസംഗം നടത്തിയത്.
മുസ്ലിംകളെ നയിക്കാന്‍ അമുസ്ലിം നേതാക്കളെ അനുവദിക്കരുതെന്ന് ഖുര്‍ആനിലുണ്ടെന്നായിരുന്നു പരാമര്‍ശം. തുടര്‍ന്ന് ഖുര്‍ആന്‍ നിന്ദിച്ചു സംസാരിച്ച ഗവര്‍ണറെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ജകാര്‍ത്തയില്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു.

Tags:    
News Summary - jakarta governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.